കഴക്കൂട്ടം സൈനിക സ്കൂൾ അടച്ചുപൂട്ടൽ ഭീഷണിയിൽ

 തിരുവനന്തപുരം: സംസ്ഥാനത്തെ ഏക സൈനിക സ്‌കൂള്‍ ആയ കഴക്കൂട്ടം സൈനിക സ്‌കൂള്‍ അടച്ചുപൂട്ടൽ ഭീഷണിയിൽ. ജീവനക്കാർ സമരത്തിലേക്കും. ഭാരതത്തിന്റെ പ്രതിരോധ സേനയിലേക്ക് നിരവധി ധീരസൈനികരെ സംഭാവന ചെയ്തുകൊണ്ട് കേരളത്തിലെ വിദ്യാഭ്യാസമേഖലയിൽ പ്രവർത്തിക്കുന്നഈ വിദ്യാലയം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്.ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകാൻ കഴിയാത്ത അവസ്‌ഥയാണിന്നുള്ളത്. 

2021-22 വർഷം പ്രാബല്യത്തിൽ വരുന്ന വിധം ഒരു ധാരണാപത്രത്തിൽ ഒപ്പുവെക്കുമെന്ന്  മുഖ്യമന്ത്രിയുടെ അംഗീകാരപ്രകാരം ധനമന്ത്രി സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.എന്നാൽ തുടർനടപടികളില്ലാതെ ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുകയാണ്.ഈ സാഹചര്യത്തിൽ അടിയന്തരനടപടികൾ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്‌ ജീവനക്കാർ നാളെ രാവിലെ 9 മണിമുതൽ സൈനിക സ്കൂൾ കവാടത്തിൽ പ്രതിഷേധ ധർണ നടത്തുന്നു.

Previous Post Next Post