തിരുവല്ലം വണ്ടിത്തടത്ത് മുക്കുപണ്ടം പണയം വച്ച യുവാവും കാമുകിയും അറസ്റ്റിൽ


 തിരുവനന്തപുരം:പണയിടപാട്  സ്ഥാപനത്തിന്  പണികിട്ടി ;സ്വർണ്ണത്തിനു പകരം  മുക്കുപണ്ടം ;പ്രതി യെ പൊക്കി യത് തിരുവല്ലം പോലീസ് . തിരുവല്ലം വണ്ടിത്തടത്ത് മുക്കുപണ്ടം പണയം വച്ച യുവാവും കാമുകിയും  അറസ്റ്റിൽ. തിരുവല്ലം, വണ്ടിത്തടത്തുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിലാണ് ഇവർ പണയം വച്ചത് 36 ഗ്രാം സ്വർണ്ണം വച്ച് 1.20,000 രൂപ വാങ്ങി കാറിൽ കടന്നു കളഞ്ഞു .  

 പണമിടപാട് സ്ഥാപനമുടമ ഇവർ കൊണ്ടുവന്ന സ്വർണ്ണം പുന:പരിശോധനയിലാണ്  മുക്കുപണ്ടമാണെന്ന് ബോധ്യപ്പെട്ടത്. പണയം വെച്ചവർ നൽകിയ ഫോൺ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇവർ നൽകിയ ഫോൺ   9 അക്ക നമ്പർ മാത്രമേ ഉണ്ടായിരുന്നുള്ളു. സ്ഥാപനത്തിൽ സിസി ടിവി ഉണ്ടായിരുന്നില്ല. തിരുവല്ലം പോലീസ് കൂടുതൽ അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. സമീപ സ്റ്റേഷനുകളിൽ സമാന തട്ടിപ്പ്  നടത്തിയവരെ കേന്ദ്രീകരിച്ച് തിരുവല്ലം സി ഐ സുരേഷ് വി നായർ അന്വേഷണം തുടങ്ങി . ഒടുവിൽസ്ഥാപനത്തിൽ നിന്ന് ദൂരെ മാറിയുള്ള  സിസി ടീവിയിൽ പണയം വയ്ക്കാനെത്തിയവരുടെ വീഡിയോ ലഭ്യമായി. തുടർന്നുള്ള പരിശോധനയിൽ വെള്ള സ്വിഫ്റ്റ് കാർ നമ്പർ മറച്ച നിലയിൽ കണ്ടെത്തി. ഒടുവിൽ അറസ്റ്റും. 

പൂന്തുറ മാണിക്യവിളാകം, അസദ് നഗറിൽ അബ്ദുൽ റഹുമാൻ ,കാമുകി റംസി എന്നിവരെ വളരെ തന്ത്ര പൂർവമായി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ  റിമാൻഡ് ചെയ്തു. എസ് ഐ ബിപിൻ പ്രകാശ് ,വൈശാഖ്, സതീഷ്‌കുമാർ, സിപിഒ മാരായ രാജീവ് കുമാർ ,രാജീവ്, രമ, സെലിൻ തുടങ്ങിയവരുടെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത് .സ്വർണ്ണം പോലെയുള്ള മുക്കുപണ്ടത്തിന്റെ ഉറവിടവും ഇത്തരം തട്ടിപ്പു നടത്തുന്നവരുടെ കൂടുതൽ വിവരവും ഉറവിടവും  അന്വേഷിച്ചു വരുന്നതായി   തിരുവല്ലം സിഐ സുരേഷ് വി നായർ മാധ്യമങ്ങള അറിയിച്ചു.

Previous Post Next Post