രജനികാന്ത് നായകനായെത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു, നെല്‍സണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. മാസ് വീഡിയോ പങ്കുവച്ചാണ് പുതിയ ചിത്രം രജനികാന്ത് പ്രഖ്യാപിച്ചത്.
താരത്തിന്റെ കരിയറിലെ 169ാം ചിത്രമാണ് ഇത്. സൺ പിക്ച്ചേഴ്സാണ് ചിത്രം നിർമിക്കുന്നത്. ഈ വർഷം അവസാനത്തോടെയാകും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക.
സിരുത്തൈ ശിവയുടെ സംവിധാനത്തിലൊരുങ്ങിയ അണ്ണാത്തെയാണ് രജനികാന്ത് നായകനായി ഒടുവില്‍ പ്രദര്‍ശനത്തിയ ചിത്രം. നയൻതാരയാണ് ചിത്രത്തിൽ നായികയായെത്തിയത്.
അതേസമയം വിജയ് നായകനായെത്തുന്ന ബീസ്റ്റിന്റെ പണിപ്പുരയിലാണ് നെൽസൺ ഇപ്പോൾ. അനിരുദ്ധ് തന്നെയാണ് ബീസ്റ്റിനും സംഗീതം പകരുന്നത്.