കഴക്കൂട്ടം സൈനിക സ്‌കൂളിന് 2 .77 കോടി രൂപ അനുവദിച്ചു

 


കഴക്കൂട്ടം സൈനിക സ്‌കൂളിന് 2 .77 കോടി രൂപ അനുവദിച്ചു


തിരുവനന്തപുരം: കഴക്കൂട്ടം സൈനിക സ്‌കൂളിന് 2022-23 സാമ്പത്തികവര്‍ഷത്തിലേക്ക് 2 .77 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ ചോദ്യത്തിന് കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് നല്‍കിയ മറുപടിയില്‍ അറിയിച്ചു. ഒപ്പം തന്നെ 2014  മുതല്‍ 2020  വരെയായി ആന്ധ്ര പ്രദേശ്, മിസോറാം, രാജസ്ഥാന്‍, അരുണാചല്‍ പ്രദേശ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഒഡിഷ എന്നിവിടങ്ങളായി ആകെ ഒന്‍പത് സൈനിക സ്‌കൂളുകള്‍ സ്ഥാപിച്ചുവെന്നും എന്നാല്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി രാജ്യത്ത് പുതിയ രാഷ്ട്രീയ മിലിട്ടറി സ്‌കൂളുകള്‍ സ്ഥാപിച്ചിട്ടില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ മന്ത്രി വ്യക്തമാക്കി. ഒപ്പം തന്നെ ഇന്ത്യയൊട്ടാകെ 100 പുതിയ സൈനിക സ്‌കൂളുകള്‍, എന്‍ ജി ഓ കള്‍, സ്വകാര്യ സ്‌കൂളുകള്‍ എന്നിവയുടെ സഹകരണത്തോടെ     സ്ഥാപിക്കുന്നതായുള്ള നടപടികള്‍ ആരംഭിച്ചുവെന്നും, സൈനിക സ്‌കൂളുകള്‍ സ്ഥാപിക്കാനായി 379  അപേക്ഷകള്‍ ഇതുവരെ ലഭിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.
Previous Post Next Post