കവളാകുളം - പറമ്പുവിള റോഡ് ​ ​യാഥാർഥ്യമായി

 


നെയ്യാറ്റിൻകര: കവളാകുളം - പറമ്പുവിള റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തു. ഉദ്ഘാടനം കെ ആൻസലൻ എം എൽ എ നിർവ്വഹിച്ചു. നഗരസഭ ചെയർമാൻ പി കെ രാജ് മോഹൻ അദ്ധ്യക്ഷത വഹിച്ചു. 

  കവളാകുളത്തിനെയും പറമ്പുവിളയെയും ബന്ധിക്കുന്ന റോഡ് നിർമ്മിക്കണമെന്നത് നാട്ടുകാരുടെ ദീർഘകാല ആവശ്യമായിരുന്നു. കവളാകുളം നിവാസികൾക്ക് കൊടങ്ങാവിളയിലേയ്ക്ക് പോകണമെങ്കിൽ രണ്ട് കിലോമീറ്റർ അധികം ചുറ്റണമാ യിരുന്നു. റോഡിനാവശ്യമായ ഭൂമി ഉടമകൾ സൗജന്യ നൽകിയിരുന്നു. നെയ്യാറ്റിൻകര നഗരസഭ 64 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മിച്ചത്. 
       നഗരസഭ വൈസ് ചെയർപേഴ്സൺ പ്രീയ സുരേഷ്, സ്റ്റാൻ്റിങ് കമ്മിറ്റി അദ്ധ്യക്ഷൻ മാരായ കെ കെ ഷിബു, എൻ കെ അനിതകുമാരി, ജെ ജോസ് ഫ്രാങ്ക്ളിൻ, ആർ അജിത, ഡോ എം എ സാദത്ത്, വാർഡ് കൗൺസിലർ ഡി സൗമ്യ, എം ഷിബുരാജ് ക്യഷ്ണ, നഗരസഭ സെക്രട്ടറി ആർ മണികണ്ഠൻ, നഗരസഭ എൻജിനീയർ എസ് കെ സുരേഷ്കുമാർ, എൻ ലോറൻസ് എന്നിവർ പങ്കെടുത്തു. 
Previous Post Next Post