സിപിഐ മുൻ ചെങ്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി വിശ്വനാഥൻ നാടാർ അന്തരിച്ചു

 


നെയ്യാറ്റിൻകര: സിപിഐ മുൻ ചെങ്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി വിശ്വനാഥൻ നാടാർ (66) അന്തരിച്ചു.സംസ്കാരം ഇന്ന് രാവിലെ 8.30 ന് വീട്ടുവളപ്പിൽ.       

            സിപിഐ ചെങ്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി, മണ്ഡലം കമ്മിറ്റി അംഗം വ്ളാത്താങ്കര ഇലവങ്ങമൂല വിവി നിവാസിൽ  പി വിശ്വനാഥൻ നാടാർ അന്തരിച്ചു. ദീർഘകാലം ഇലക്ട്രിക് സിറ്റി വർക്കേഴ്സ് ഫെഡറേഷൻ നേതാവും ഗ്രന്ഥശാല പ്രവർത്തകനുമായിരുന്ന വിശ്വനാഥൻ ചെങ്കൽ പ്രദേശത്തെ രാഷ്ട്രീയ, സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായിരുന്നു. സി പി ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, അസിസ്റ്റൻ്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ, എക്സിക്യൂട്ടീവംഗം വെങ്ങാനൂർ ബ്രൈറ്റ്, മണ്ഡലം സെക്രട്ടറി എ എസ് ആനന്ദകുമാർ, ജില്ലാ കൗൺസിലംങ്ങളായ എൻ അയ്യപ്പൻ നായർ, ജി എൻ ശ്രീകുമാരൻ തുടങ്ങി നിരവധി പേർ അന്തിമോപചാരമർപ്പിച്ചു.
       
        മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം സി വിജയകുമാരിയാണ് ഭാര്യ. മക്കൾ: വിജിൽ വിവി, അഡ്വ വിശാഖ് വിവി (എഐവൈഎഫ് നെയ്യാറ്റിൻകര മണ്ഡലം പ്രസിഡന്റ്) മരുമക്കൾ: ആശ, ഐശ്വര്യ.
Previous Post Next Post