പോളിടെക്‌നിക് കോളേജില്‍;ഗസ്റ്റ് ലക്ചറര്‍ ഒഴിവിലേക്ക് എഴുത്ത് പരീക്ഷ

 


ഗസ്റ്റ് ലക്ചറര്‍ ഒഴിവിലേക്ക് എഴുത്ത് പരീക്ഷ


തിരുവനന്തപുരം: നെടുമങ്ങാട് സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ഒഴിവുള്ള ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ഗസ്റ്റ് ലക്ചറര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള എഴുത്ത് പരീക്ഷയും കൂടിക്കാഴ്ചയും നാളെ രാവിലെ 10.30-ന് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉയര്‍ന്ന യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡേറ്റ എന്നിവ സഹിതം നേരില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0472 2802686, 9447277287.
Previous Post Next Post