ജനവിരുദ്ധ ബഡ്ജറ്റിനെതിരെ പ്രതിഷേധ സമരം സംഘടിപ്പിച്ചു

 

                 

നെയ്യാറ്റിൻകര: കേന്ദ്ര സർക്കാർ അവതരിപ്പിച്ച ജന വിരുദ്ധ ബഡ്ജറ്റിനെതിരെ സി പിഐ നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു നെയ്യാറ്റിൻകര പോസ്റ്റാഫിസിനു മുന്നിൽ നടന്ന സമരം സിപിഐ ജില്ലാ എക്സിക്ലട്ടീവംഗം  വെങ്ങാനൂർ ബ്രൈറ്റ് ഉദ്ഘാടനം ചെയ്തു. കർഷകരെയും ഇടത്തരം ജനങ്ങളെയും പരിഗണിക്കാത്ത ഇതുപോലൊരു  ബഡ്ജറ്റ് മുമ്പൊരിക്കലും അവതരിപ്പിച്ചിട്ടില്ല. തൊഴിലുറപ്പ് പദ്ധതിക്കുള്ള തുക വെട്ടിക്കുറച്ചു എന്നും ഉദ്ഘാടകൻ പറഞ്ഞു. മണ്ഡലം സെക്രട്ടറി എ എസ് ആനന്ദകുമാർ  അദ്ധ്യക്ഷനായിരുന്നു. ജില്ലാ കൗൺസിൽ അംഗങ്ങളായ എൻ അയ്യപ്പൻ നായർ, ജി എൻ ശ്രീകുമാരൻ, സെക്രട്ടറിയേറ്റ് അംഗങ്ങളായ എസ് രാഘവൻ നായർ, എൽ ശശികുമാർ, പ്രൊഫ എം ചന്ദ്രബാബു, പി പി ഷിജു എന്നിവർ പ്രസംഗിച്ചു.

           

Previous Post Next Post