നവവധു കടലുണ്ടിപ്പുഴയിൽ മരിച്ച നിലയിൽ; വിവാഹം നടന്നത് കഴിഞ്ഞ ഏഴിന്മലപ്പുറം;∙ നവവധുവിനെ കടലുണ്ടിപ്പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി. പൊറാഞ്ചേരി തറോൽ രാമകൃഷ്ണന്റെയും റീനയുടെയും മകൾ ആര്യശ്രീ (26) ആണ് മരിച്ചത്.
രാത്രി പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ കോട്ടക്കടവിൽ കാൽവരി ഹിൽസിന് താഴെ പുഴയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. സഹോദരങ്ങൾ: ഭവ്യ, ആദിത്യ.