തിരുവനന്തപുരം: ഓരോ രചനകളും അനുഭവങ്ങളാണെന്നും അവ പൂര്‍ത്തീകരിച്ച് വായനക്കാരിലെത്തുമ്പോള്‍ അതിലൂടെ ലഭിക്കുന്ന പ്രശംസകള്‍ അംഗീകാരങ്ങളുടെ സന്തോഷം ഇരട്ടിയാക്കുന്നുവെന്നും ഡോ: ജോര്‍ജ് ഓണക്കൂര്‍. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരം ലഭിച്ചതിന് പ്രേം നസീര്‍ സുഹൃത് സമിതി നല്‍കിയ അനുമോദന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഓണക്കൂര്‍. സൂര്യ കൃഷ്ണമൂര്‍ത്തി ഉപഹാര സമര്‍പ്പണവും ജയില്‍ ഡി.ഐ.ജി.എസ് സന്തോഷ് പൊന്നാടയും ചാര്‍ത്തി അനുമോദിച്ചു. മതമൈത്രി സംഗീതജ്ഞന്‍ വാഴമുട്ടം ചന്ദ്രബാബുവിന്റെ കീര്‍ത്തനത്തോടെ ആരംഭിച്ച ചടങ്ങില്‍ സമിതി സെക്രട്ടറി തെക്കന്‍ സ്റ്റാര്‍ ബാദുഷ, കലാപ്രേമി ബഷീര്‍, സമിതി പ്രസിഡന്റ് പനച്ചമൂട് ഷാജഹാന്‍ എന്നിവര്‍ പങ്കെടുത്തു.