വയനാട്ടിൽ ആദിവാസി കുടുംബങ്ങൾക്ക് ഭൂമി ; സമഗ്ര പദ്ധതി

 


ജില്ലയിലെ ഭൂരഹിതരായ ആദിവാസി കുടുംബങ്ങൾക്ക് ഭൂമി ലഭ്യമാക്കാൻ സമഗ്ര പദ്ധതി ആവിഷ്കരിക്കും. ഈ ഗണത്തിൽപ്പെടുന്ന കുടുംബങ്ങളുടെയും ലഭ്യമായ സ്ഥലങ്ങളുടെയും വിവരം ശേഖരിച്ച് മൂന്നുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കളക്ടർക്ക് നിർദേശം നൽകി.

വിവിധ വകുപ്പുകൾ മുഖേന ലഭ്യമാകുന്ന ഭൂമി ആദിവാസികുടുംബങ്ങൾക്ക് നൽകാനുള്ള ബൃഹദ് പദ്ധതിയാണ് തയ്യാറാക്കുക. വനം, റവന്യൂ, പട്ടികജാതി പട്ടിക വർഗം, തദ്ദേശ സ്വയം ഭരണ വകുപ്പുകൾ ഏകോപിതമായി പുനരധിവാസത്തിനുള്ള റിപ്പോർട്ട് തയ്യാറാക്കും. യോഗത്തിൽ മന്ത്രിമാരായ കെ രാജൻ, കെ രാധാകൃഷ്ണൻ, എം വി ഗോവിന്ദൻ, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് എന്നിവരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു.

Previous Post Next Post