തിരുവനന്തപുരം;സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെയും റയിൽവേ ബോർഡിന്റെയും അനുമതി ലഭിച്ച ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കുകയുള്ളൂവെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സർവേയടക്കം ഇപ്പോൾ നടക്കുന്നത് പ്രാരംഭ പ്രവർത്തനങ്ങൾ മാത്രമാണന്നും ചീഫ് സെക്രട്ടറി സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
അന്തിമ അനുമതി ലഭിക്കാതെ പദ്ധതി നടപ്പാക്കില്ലെന്ന് കോടതിക്ക് നൽകിയ ഉറപ്പ് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി കോട്ടയം മുളകുളം പെരുവ സ്വദേശി എം ടി തോമസ് സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലാണ് സർക്കാർ നിലപാടറിയിച്ചത്. പദ്ധതിക്ക് തത്വത്തിൽ അനുമതിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സാമൂഹികാഘാത പഠനം നടത്തുന്നത്.