കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

 


കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കോട്ടയം∙ എംസി റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു. ചങ്ങനാശേരി റൂബിനഗറിൽ പുന്നയ്ക്കൽ സോമി ആന്റണി(35)യാണു മരിച്ചത്. സോമിയോടൊപ്പം ബൈക്കിൽ യാത്ര ചെയ്ത മറിയപ്പള്ളി പുത്തൻപറമ്പിൽ ശ്രീജിത്തിനെ (33) പരുക്കുകളോടെ കോട്ടയം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10ന് നാട്ടകത്തായിരുന്നു അപകടം. കോട്ടയത്തു നിന്നു ചങ്ങനാശേരിക്കു പോകുകയായിരുന്നു സോമിയും ശ്രീജിത്തും. പള്ളം ഭാഗത്തു നിന്നു കോട്ടയത്തേക്കു വരികയായിരുന്നു കാർ. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. അച്ഛൻ: ആന്റണി ജോസഫ്, അമ്മ: ചിന്നമ്മ. സഹോദരങ്ങൾ: സജൻ ആന്റണി, സോജി ബിജു.
Previous Post Next Post