താക്കോൽ ദ്വാര ഹൃദയവാൽവ് മാറ്റിവയ്ക്കൽ;നിംസ് മെഡിസിറ്റിയിൽ

 

താക്കോൽ ദ്വാര ഹൃദയവാൽവ് മാറ്റിവയ്ക്കൽ;

                                                   നിംസ് മെഡിസിറ്റി യിൽ

തിരുവനന്തപുരം ;നിംസ് ഹാർട്ട്‌ ഫൌണ്ടേഷൻ ഡയറക്ടർ Dr. മധു ശ്രീധ  റിന്റെ നേത്രത്വത്തിൽ നിംസ് മെഡിസിറ്റിയിൽ ടാവി (Transcatheter Aortic Valve Implantation) വിജയകരമായി പൂർത്തീകരിച്ചു. അയോർട്ടിക് വാൽവ് തകരാറിലായത് സുഖപ്പെടുത്തുന്നതിനു വേണ്ടി ഓപ്പൺ ശസ്ത്രക്രിയക്ക് പകരമായി മറ്റു ശസ്ത്രക്രിയയോ ശരീരത്തിൽ മുറിവുകളോ ഇല്ലാതെ നിംസ് മെഡിസിറ്റിയിലെ അതിനൂതന സംവിധാനങ്ങൾ ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. ഏറ്റവും കുറച്ച് ആശുപത്രി വാസം, അണുബാധയുടെ സാധ്യതക്കുറവ്, ഓപ്പൺ ശസ്ത്രക്രിയ ഇല്ല തുടങ്ങിയവ ഈ ചികിത്സ രീതിയുടെ പ്രത്യേകതയാണ്. പക്ഷാഘാതം, കിഡ്‌നി തകരാറുകൾ എന്നീ ഓപ്പൺ ശസ്ത്രക്രിയയുടെ പാർശ്വ ഫലങ്ങൾ ഇതിനുണ്ടാകില്ല . കാലിലെ ചെറിയ ഒരു സുഷിരത്തിലൂടെ, ആഞ്ജിയോ പ്ലാസ്റ്റി ചെയ്യുന്ന പോലെയുള്ള ശസ്ത്രക്രിയയാണിത്. രോഗിക്ക് അനസ്തേഷ്യ നൽകേണ്ട ആവശ്യവും വരുന്നില്ല. രോഗികൾക്ക് ഏറ്റവും സുരക്ഷിതവും ലളിതവും പ്രത്യേകിച്ചും പ്രായമുള്ളവർക്ക് ഏറ്റവും ആശ്വാസ പ്രദവും എളുപ്പത്തിൽ സുഖം പ്രാപിക്കാനാവുമെന്നതും ഈ ശസ്ത്രക്രിയയുടെ സവിശേഷതകളാണെന്നു Dr മധു ശ്രീധർ വിശദീകരിക്കുകയുണ്ടായി. വളരെ മണിക്കൂറുകൾ വേണ്ടിവന്നിരുന്ന ഹൃദയശസ്ത്രക്രിയകൾ കൂടാതെ വാൾവ് മാറ്റിവയ്ക്കൽ തുടങ്ങിയവ താക്കോൽദ്വാര ശാസ്ത്രക്രിയയിലൂടെ വളരെ ചുരുങ്ങിയ സമയംകൊണ്ട് വിജയകരമായി പൂർത്തീകരിക്കാൻ സാധിക്കുന്നത് ആരോഗ്യമേഖലയുടെ മുന്നേറ്റത്തെ ചൂണ്ടികാണിക്കുന്നു കൂടാതെ നിംസ് മെഡിസിറ്റിയിൽ ഇക്കഴിഞ്ഞ കാലയളവിൽ VATS (video assisted thoracoscopic surgery ) സാങ്കേതികത ഉപയോഗിച്ച് താക്കോൽദ്വാരത്തിലൂടെ 200 ൽ കൂടുതൽ ശ്വാസകോശ ശാസ്ത്രക്രിയകളും ചെയ്യാൻ സാധിച്ചു.ഹാർട്ട്‌ ഫൌണ്ടേഷന്റെ വിജയകരമായ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന നിംസ് ഹാർട്ട്‌ ഫൌണ്ടേഷൻ ഡയറക്ടർ Dr മധു ശ്രീധർ അദ്ദേഹത്തിന്റെ ടീം അംഗങ്ങൾ നേടിയെടുത്ത അഭിനന്ദനാർഹമായ നേട്ടത്തെ നിംസ് മെഡിസിറ്റി മാനേജിങ് ഡയറക്ടർ ഫൈസൽ ഖാൻ വാർത്താകുറിപ്പിലൂടെ അറിയിച്ചു.
കോവിഡ് വ്യാപനത്തിന്റെ ബുദ്ധിമുട്ടുകളിൽ നിന്നും സ്വദേശികളും വിദേശികളും പൊരുതിമുന്നേറി പലമേഖലകളും ഇപ്പോൾ സജീവമായി മാറിക്കൊണ്ടിരിക്കുന്നു.പഴയ പോലെ വിദേശികൾ മെഡിക്കൽ ടുറിസവുമായി ബന്ധപ്പെട്ടു ആശുപത്രികളിൽ എത്തിത്തുടങ്ങിയിരിക്കുന്നു. അതിന്റെ ഭാഗമായി എത്തിയ മാലിദ്വീപ് സ്വദേശിക്കാണ് നിംസ് മെഡിസിറ്റിയിൽ ടാ വി ശസ്ത്രക്രിയ നടത്തിയത്.

Dr. കിരൺ ഗോപിനാഥ്, Dr. മഹാദേവൻ, Dr. ആഷർ എന്നിസ് നായഗം, Dr. ഹാരിസ് തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Previous Post Next Post