വിജയ്‌ ചിത്രം ‘ബീസ്റ്റ്’ റിലീസ് മാറ്റി

വിജയ് കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം ‘ബീസ്റ്റ്’ ഏപ്രില്‍ 28ന് തീയേറ്ററുകളില്‍ എത്തുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.യാഷിന്റെ ‘കെജിഎഫ് 2’നൊപ്പമായിരുന്നു ബീസ്റ്റും റിലീസ് ചെയ്യാനിരുന്നത്.

എന്നാല്‍ ഇരു സിനിമകളും ഒരുമിച്ച്‌ റിലീസ് ചെയ്യുന്നത് ബോക്‌സോഫീസ് ‘ഏറ്റുമുട്ടലി’ന് കാരണമാകുന്നത് ചൂണ്ടിക്കാട്ടിയാണ് റിലീസ് നീട്ടിയതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏപ്രില്‍ 14നാണ് സിനിമ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നത്.

അതേസമയം, ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. വിജയ്ക്ക് പുറമെ ചിത്രത്തില്‍ പൂജ ഹെഗ്‌ഡെയാണ് പ്രധാന കഥാപാത്രമായി എതുന്നത്. 9 വര്‍ഷത്തിന് ശേഷം പൂജ ചെയ്യുന്ന തമിഴ് ചിത്രമാണ് ബീസ്റ്റ്. സണ്‍ പിക്‌ച്ചേഴ്‌സുമായി വിജയ്‌യുടെ നാലാമത്തെ ചിത്രം കൂടിയാണിത്. വേട്ടയ്കാരന്‍, സുറ, സര്‍ക്കാര്‍ എന്നീ ചിത്രങ്ങളാണ് ഇതിന് മുമ്ബ് സണ്‍ പിക്‌ച്ചേഴ്‌സ് നിര്‍മ്മിച്ച വിജയ് ചിത്രങ്ങള്‍.

Previous Post Next Post