തൊഴുക്കലിൽ സർക്കാർ സ്ഥലത്തു പൊതുശ്മശാനം സ്ഥാപിക്കണം ; ജനകീയ സമിതി

 

നഗരസഭയിൽ കോട്ടൂർ ,അയണീയറത്തല,നിവാസികളുടെ 

ജനകീയ സമരം

തൊഴുക്കലിൽ സർക്കാർ സ്ഥലത്തു പൊതുശ്മശാനം സ്ഥാപിക്കണം ; ജനകീയ സമിതി

പിന്നോക്ക ജനവിഭാഗങ്ങളുടെ പുനരധിവാസം ഉറപ്പുവരുത്തണം .



തിരുവനന്തപുരം;നെയ്യാറ്റിൻകര;തൊഴുക്കലിൽ സർക്കാർ സ്ഥലത്തു പൊതുശ്മശാനം സ്ഥാപിക്കണം ;
ജനകീയ സമിതി;പെരുമ്പഴുതൂരിലെ പിന്നോക്ക ജനവിഭാഗങ്ങളുടെ പുനരധിവാസം ഉറപ്പുവരുത്തണം.
പെരുമ്പഴുതൂരിലെ ജനവാസ മേഖലയിൽ പൊതുശ്മശാനം നിർമ്മിക്കാനുള്ള തീരുമാനം  നെയ്യാറ്റിൻകര നഗരസഭാ ഭരണസമിതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ
നെയ്യാറ്റിൻകര നഗരസഭക്ക് മുന്നിൽ  നടത്തിയ ജനകീയപ്രെക്ഷോഭത്തിൽ നൂറുകണക്കിനാളുകൾ
പങ്കെടുത്തു.രാവിലെ ആശുപത്രി ജംഗ്ഷനിൽ നിന്ന് ജാഥയായി രാവിലെ നഗരസഭയുടെ മുന്നിൽ തടസ്സമുണ്ടാക്കാതെ ആയിരുന്നു പ്രതിക്ഷേത സമരം.വർഷങ്ങളായി നഗരസഭാ പൊതു ശ്‌മശാനം നിർമ്മിക്കാൻ നേരായ ഒരു തീരുമാനം
കൌൺസിൽ കൂടി എടുത്തിട്ടില്ല.

ഇപ്പോൾ തുടങ്ങാൻ ഉദ്ദേശിക്കുന്ന കോട്ടൂർപ്രേദേശത്തെ സ്ഥലം 
പലപ്പോഴും സബ്ബ് കമ്മിറ്റികളാണ് എവിടെ സ്ഥാപിക്കണം എന്ന തീരുമാനം
എടുക്കാറ് . 

പെരുമ്പഴുതൂരിലെ കടവാണ് കോഡ് കോളനിയിൽ  പെരുമ്പഴുതൂരിലെ പിന്നോക്ക ജനവിഭാഗങ്ങളുടെ പുനരധിവാസത്തിനു വേണ്ടി യുള്ള സ്ഥലത്താണ് നെയ്യാറ്റിൻകര നഗരസഭ ഇലക്ട്രിക്ക് ക്രിമറ്റോറിയം സ്ഥാപിക്കാൻ
ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുന്നത് .നാട്ടുകാർ ഒന്നടങ്കം ഇതിനെതിരാണ് .പെരുമ്പഴുതൂർ ജംഗ്ഷനിൽ നിന്നും ഇടുങ്ങിയ
റോഡ് വഴിയാണ് ശ്മാശാനത്തിനു വേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത് ,നെയ്യാറ്റിൻകര തൊഴുക്കലും ,ഗ്രാമത്തും ,വ്ലങ്ങാമുറിയിലും ശ്മാശാനത്തിനു യോഗ്യമായ സ്ഥലം ഉണ്ടായിരിക്കെയാണ് കടവാങ്കോട് കോളനിയിൽ നഗരസഭാ
ശ്മാശാനം നിർമ്മിക്കാൻ പിടിവാശി കാണിക്കുന്നതെന്ന് ജനകീയ സമിതി പറയുന്നു .2017 മുതൽ കോട്ടൂർ ,അയണീയറത്തല,കടവാങ്കോട് നിവാസികൾ സമരത്തിലാണ് .കഴിഞ്ഞ ദിവസം നഗരസഭാ ഉദ്യോഗസ്ഥരെ തടഞ്ഞിരുന്നു.ഒരുകാരണവശാലും  ശ്മാശാനം നിർമ്മിക്കാൻ അനുവദിക്കില്ലെന്നാണ്   കോട്ടൂർ ,അയണീയറത്തല,നിവാസികൾ പറയുന്നത് .ബിജെപി ,കോൺഗ്രസ് ,സിപിഎം
അനുഭാവികൾ സമരമുഖത്തുണ്ട് .

തൊഴുക്കൽ സർക്കാർ വക വർഷങ്ങൾ പഴക്കമുള്ള സിമിത്തേരി


ഇപ്പോഴത്തെ നഗരസഭാ ചെയർ  മാന് എതിരെ രൂക്ഷ വിമർശനവുമായി ജനകീയ സമിതി രംഗത്ത് വന്നു.അനുയോജ്യമല്ലാത്ത സ്ഥലത്തു ശ്മാശാനനിർമാണം തുടങ്ങുമ്പോൾ എതിർപ്പ് വരുമെന്നും അങ്ങനെ എതിർപ്പിനെ തുടർന്ന് നിർത്തിവെക്കാനാണ് നഗരസഭാ ഉദ്ദേശിക്കുന്നത് .രാവിലെ നടന്ന
പ്രതിക്ഷേത മാർച്ചിൽ കരകുളം സത്യരാജ് കുമാർ ഉത്‌ഘാടനം ചെയ്‌തു.കൗൺസിലർ ഗോപൻ ,അഞ്ചു പെരുമ്പഴുതൂർ ,മനുകുമാർ,അജയൻ,ഷണ്മുഖൻ തുടങ്ങിയവർ പ്രസംഗിച്ചു.വരും ദിവസങ്ങളിൽ സമരം ശക്തമാക്കുമെന്ന്  സമരസമിതി അറിയിച്ചു.

നഗരസഭയിൽ കോട്ടൂർ ,അയണീയറത്തല,നിവാസികളുടെ ജനകീയ സമരം

തൊഴുക്കൽ സർക്കാർ വക വർഷങ്ങൾ പഴക്കമുള്ള സിമിത്തേരി

ഇപ്പോൾ തുടങ്ങാൻ ഉദ്ദേശിക്കുന്ന കോട്ടൂർപ്രേദേശത്തെ സ്ഥലം 
Previous Post Next Post