ഈരാട്ടിൻപുറത്തു യുവാവ് മുങ്ങി മരിച്ചു

 


ഈരാട്ടിൻപുറത്തു യുവാവ് മുങ്ങി മരിച്ചു

തിരുവനന്തപുരം;നെയ്യാറ്റിൻകര ഈരാട്ടിൻപുറത്തു യുവാവ് മുങ്ങി മരിച്ചു. ബാലരാമപുരം ,കട്ടച്ചക്കുഴി, ഭാത്തിമ നിവാസിൽ ഹലീൽ 47ആണ് വൈകിട്ട് ഈരാട്ടിൻപുറത്തുള്ള  പറയിലൂടെ നടന്നു പോകവേ തെന്നി പാറയിൽ തലയടിച്ചു വെള്ളത്തിൽ വീണു മരിച്ചത് . ഭാര്യ; ഭാത്തിമയും,  മക്കൾ ;ഫർഹാന,റിഹായുമാണ് . മൃതദ്ദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ,വ്യാപാരിയായ ബാലരാമപുരം സ്വദേശി ഹലീലും കൂട്ടുകാരുമൊത്താണ് ടൂറിസ്റ്റ് കേന്ദ്രത്തിൽ അവധി ദിവസം ആഘോഷിക്കാനെത്തിയത് .ഇത് വരെ ഈരാട്ടിൻപുറത്തു ആറു
മരണ ങ്ങൾ നടന്നതായിട്ടാണ്  ഏറ്റവും പുതിയ  വിവരം .കോടികൾ മുടക്കിയെങ്കിലും ടൂറിസ്റ്റുകൾക്കും  സ്ഥലം കാണാനെത്തുന്നവർക്കും നിർദേശങ്ങൾ നൽകാൻ സർക്കാരോ നെയ്യാറ്റിൻകര നഗര സഭയോ യാതൊരു നടപടികളും ചെയ്യാത്തതിനാലാണ് മരണങ്ങൾ പതിവാകുന്നതെന്നു നാട്ടുകാർ പറയുന്നു .ഇത്രയും ഭംഗിയേറിയ
ഈരാറ്റിൻപുറം സംരക്ഷിക്കുകയും സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ



ആവശ്യം .മദ്യപിക്കാൻ എത്തുന്നവരുടെ എണ്ണം കൂടിവരുന്നുണ്ട് .ഇവിടെ സുരക്ഷയോ പോലീസ് ഔട്ട്  പോസ്റ്റോ ഏർപ്പെടുത്തണം .

Previous Post Next Post