ഗുരുദേവ ദർശനങ്ങൾ ലോകരാഷ്ട്രങ്ങൾക്ക് തന്നെ മാതൃക; സ്വാമി സാന്ദ്രാനന്ദ

 


 ഗുരുദേവ  ദർശനങ്ങൾ ലോകരാഷ്ട്രങ്ങൾക്ക്  തന്നെ  മാതൃക;
സ്വാമി സാന്ദ്രാനന്ദ

നെയ്യാറ്റിൻകര: ശ്രീനാരായണ  ഗുരുദേവ  ദർശനങ്ങൾ കേരളത്തിന് മാത്രമല്ല
ലോകരാഷ്ട്രങ്ങൾക്ക്  തന്നെ മാതൃകയാണെന്ന്  അരുവിപ്പുറം മഠാതിപതി സ്വാമി സാന്ദ്രാനന്ദ.എസ് എൻ ഡി പി യോഗം 4678 നമ്പർ കുന്നത്തുകാൽ ശാഖാ
കുന്നത്തുകാൽ ജംഗ്ഷനിൽ പണികഴിപ്പിച്ച  ശ്രീനാരായണ ഗുരുദേവ
ക്ഷേത്രത്തിന്റെ  സമർപ്പണത്തിന്റെയും  ശ്രീനാരായണ ഗുരുദേവ വിഗ്രഹ
പ്രതിഷ്ടയുടെയും ഭാഗമായി കുന്നത്തുകാൽ ഗൗതം ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ശ്രീനാരായണ ധർമ്മ പ്രചരണ സമ്മേളനം  ഉത്‌ഘാടനം നിവഹിച്ചു
സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗുരുദേവ ദർശനങ്ങളെ കുറിച്ച്
പഠിക്കുവാനുള്ള സമയം കണ്ടെത്തുവാൻ നാം തയ്യാറാക്കാത്തതാണ് ഗുരു  അരുൾ
ച്ചെയ്തു നൽകിയ ശുചിത്വം പോലും നമുക്ക് പാലിക്കുവാനാകാത്തതെന്നും
അതിനാലാണ് കൊവിഡ് പോലുള്ള മഹാമാരികൾ നമ്മെ വേട്ടയാടുന്നതെന്നും സ്വാമി
പറഞ്ഞു.ഗുരുദേവ ദശനങ്ങൾ ഉൾക്കൊള്ളുവാനായാൽ ലോക സമാധാനം ഉറപ്പാണെന്ന്
സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച സി കെ ഹരീന്ദ്രൻ  എം എൽ എ
അഭിപ്രായപ്പെട്ടു.മുഖ്യ അതിഥിയായി ജെ എസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി
പ്രൊ.ബീനാകുമാരി,വിശിഷ്ട അതിഥിയായി ബി ജെ പി സംസ്ഥാന സെക്രട്ടറി കരമന ജയൻ
എന്നിവരും പങ്കെടുത്ത യോഗത്തിൽ കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം എസ്
അനിൽ ആശംസയർപ്പിച്ചു.എസ് എൻ ഡി പി യോഗം കുന്നത്തുകാൽ ശാഖാ കൺവീനർ
കുന്നത്തുകാൽ മണികണ്ഠൻ സ്വാഗതവും എൻഎസ് ധനകുമാർ കൃതജ്ഞതയും അർപ്പിച്ച്.
            മികച്ച സാമൂഹിക പ്രവർത്തനത്തിന് ശിവജി ഗ്രൂപ് ചെയർമാൻ ശിവജി
ജഗന്നാഥനെയും അഡിഷണൽ ജില്ലാ പപ്ലിക് പ്രോസിക്കൂട്ടെർ അഡ്വ. പാറശാല എ
അജികുമാറിനെയും ഗുരുശ്രേഷ്ട്ട പുരസ്ക്കാരം നൽകി ആദരിച്ചു.പത്മശ്രീ
ഗോപിനാഥൻ മാസ്റ്റർ,ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ജില്ലാ സെക്രട്ടറി എൻ എസ്
നവനീത് കുമാർ,ക്ഷേത്ര ശില്പി സെൽവരാജ്,ക്ഷേത്ര നിർമ്മാണത്തിന് ഭൂമി
സംഭാവന നൽകിയ റ്റി സുരേഷ്‌കുമാർ എന്നിവരെയും യോഗത്തിൽ ആദരിച്ചു.പ്ലസ് ടു,
എസ് എസ് എൽ സി പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ ശാഖാ കുടുംബത്തിലെ
വിദ്യാർഥികളെ അനുമോദിക്കുകയും നിർധനർക്ക് വസ്ത്ര വിതരണനം .നടത്തുകയും
ചെയ്തു.
       പ്രശസ്ത ശില്പി മൈലാടി ചന്ദ്രൻ  നിർമ്മിച്ച ശ്രീനാരായണ ഗുരുദേവ
ശിലാ വിഗ്രഹം അരുവിപ്പുറം ക്ഷേത്ര സന്നിധിയിൽവച്ച്‌ കുന്നത്തുകാൽ
മണികണ്ഠൻ ഏറ്റുവാങ്ങിയപ്പോൾ അരുവിപ്പുറം മഠാതിപതി സ്വാമി സാന്ദ്രാനന്ദ
ദീപശിഖ തെളിയിക്കുകയും എസ് എൻ ഡി പി യോഗം നെയ്യാറ്റിൻകര യൂണിയൻ
സെക്രട്ടറി ആവണി ശ്രീകണ്ഠൻ ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തതോടെ അരുവിപ്പുറം
ക്ഷേത്ര സന്നിധിയിൽ നിന്നും ആരംഭിച്ച വർണ്ണ ശബളമായ വിഗ്രഹ ഘോഷയാത്ര
മാരായമുട്ടം, മലയിൽക്കട, മഞ്ചവിളാകം എന്നീ പ്രദേശങ്ങളിലുള്ള നിരവധി
ശ്രീനാരായണീയരുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ്   കുന്നത്തുകാൽ ക്ഷേത്ര
സന്നിധിയിൽ എത്തിച്ചേർന്നത്.തുടർന്ന് ശ്രീമത് സാന്ദ്രാനന്ദ സ്വാമികളുടെ
മുഖ്യ കാർമ്മികത്വത്തിൽ പ്രതിഷ്ട കർമ്മങ്ങൾ നടന്നു,

ചിത്രം: കുന്നത്തുകാൽ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിന്റെ ശിലാ വിഗ്രഹ
പ്രതിഷ്ടയോടനുബന്ധിച്ച് നടന്ന ശ്രീനാരായണ ധർമ്മ പ്രചാരണ സമ്മേളനം ശ്രീമത്
സാന്ദ്രാനന്ദ  സ്വാമികൽ ഭദ്ര ദീപം തെളിച്ച് ഉത്‌ഘാടനം ചെയ്യുന്നു.  
Previous Post Next Post