നെയ്യാറ്റിൻകര ;പുണ്യ പുരാതനവും പടിഞ്ഞാറു ദർശനത്തോടു കൂടി വാണരുളുന്നതുമായ നെയ്യാറ്റിൻകര പട്ടണത്തിലെ കൂട്ടപ്പ നയിൽ കുടികൊള്ളുന്ന കൂട്ടപ്പന ശ്രീമഹാദേവർ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം 2022 ഏപ്രിൽ 1 ന് തൃക്കൊടിയേറി. വിശേ ഷാൽ പൂജകൾ, വിവിധ കലാപരിപാടികൾ, ദേവിക്ക് പൊങ്കാല ഘോഷയാത്ര തുടങ്ങിയ പരിപാടികളോടെ 2022 ഏപ്രിൽ ഒന് ആറാട്ടോടുകൂടി സമാപിക്കുന്നു.
കോവിഡ് നമ്മോടൊപ്പം ജീവിച്ചുകൊണ്ടിരിക്കുന്നതി നിടയിൽ പ്രമുഖരായ യജാചാര്യന്മാർ പങ്കെടുത്തുകൊണ്ട് ദേവപ്രശ്നം നടത്തുകയുണ്ടായി. ദേവപ്രശ്നത്തിൽ ഉയർന്നു വന്ന പരിഹാരക്രിയകളും, നാലമ്പലം വലിയമ്പലം പണിയും ആരംഭിക്കേണ്ട തുണ്ട്. ഇതിനിടയിലാണ് ക്ഷേത്രത്തിലെ പ്രധാന ദേവ ബിംബപീഠങ്ങ ളുടെ ഭൗതികസംയോഗം ഉറപ്പാക്കുന്ന അഷ്ടബന്ധം ഇളം സ്ഥിതി ഉപദേശക സമിതിയുടെ ശ്രദ്ധയിൽപ്പെട്ടത്. ബഹുമാനപ്പെട്ട ദേവസ്വം ബോർഡിന്റെയും പൂജനീയ തന്ത്രി അവർകളുടെയും നിർദ്ദേശ പ്രകാരം മേടമാസത്തിൽ അഷ്ടബന്ധകലശം നടത്തുവാൻ തീരുമാനിക്കുകയുണ്ടായി. ഒപ്പം ദേവപ്രശ്ന പരിഹ ജകളും നട ത്തുന്നു. ഉത്സവാദികാര്യങ്ങൾക്കൊപ്പം അഷ്ട ബന്ധകലശം, പരിഹാരക്രിയകൾ എന്നിവയും പൂർത്തിയാക്കും
ഉപദേശകസമിതിയിൽ എൻ.എസ്. ദിലീപ് (പ്രസിഡന്റ്) ജെ.എസ്. ജയചന്ദ്രൻ സെക്രട്ടറിയും ,കൂട്ടപ്പന മഹേഷ് ,
ചെയർമാനും,വി ഗോപകുമാർ ജനറൽ കൺവീനറും ആണ് .