സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന മേയ് 30,31 തിയതികളിൽ

 

  നെയ്യാറ്റിൻകര: 2022 - 2023 അദ്ധ്യായന വർഷം സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് നെയ്യാറ്റിൻകര റീജിയണൽ
ട്രാൻസ്പോർട്ട് ഓഫീസിന് കീഴിലുള്ള എല്ലാ സ്കൂൾ വാഹനങ്ങളുടെയും പരിശോധന 2022 മേയ് 30, 31 തിയതികളിൽ
 നടത്തുന്നു. പരിശോധന ദിവസം പുതിയ അദ്ധ്യായന വർഷം സർവ്വീസ് നടത്തുന്ന എല്ലാ സ്കൂൾ ബസുകളും നിർബന്ധമായും
 പരിശോധനയ്ക്ക് വിധേയമാക്കേണ്ടതും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടേണ്ടതുമാണ്. പ്രസ്തുത പരിശോധനയിൽ
 ഫിറ്റ്നസ് നേടാത്ത വാഹനങ്ങൾ സർവ്വീസ് നടത്തുവാൻ അനുവദിക്കുന്നതല്ല. സ്കൂൾ കുട്ടികളെ കൊണ്ടുപോകുന്ന
 മറ്റ് കോൺട്രാക്ട് ക്യാരേജ് വാഹനങ്ങളും അന്നേ ദിവസം പരിശോധനയ്ക്ക് ഹാജരാക്കേണ്ടതാണ്. വാഹന പരിശോധന
 നടത്തുന്ന സ്ഥലം കാഞ്ഞിരംകുളം പുതിയ ഹൈവേയ്ക്ക് സമീപം എന്ന് നെയ്യാറ്റിൻകര ജോയിന്റ് റീജിയണൽ
 ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.  
Previous Post Next Post