തിരുവനന്തപുരം ;കഴിഞ്ഞ 10 വർഷത്തിനിടയിൽ രാജ്യത്തെ സാധാരണജനങ്ങളുടെ ജീവിത ഭാരം ഇരട്ടിപ്പിച്ചുകൊണ്ട് പലചരക്ക് സാധനങ്ങളുടെ വിലയിൽ ഉണ്ടായത് 68 ശതമാനം വർധന. മൂന്ന് മുതൽ നാല് വരെ അംഗങ്ങളുള്ള ഒരു കുടുംബത്തിൽ ഈയിനത്തിൽ മാത്രം പ്രതിമാസം 2500 ലേറെ രൂപയുടെ വർധനയുണ്ടായി. സാധാരണ കുടുംബങ്ങള്‍ അരി, ഗോതമ്പ്, പാൽ, എണ്ണ, പയറുവർഗങ്ങൾ, പഴം, ഉള്ളി, ഉരുളക്കിഴങ്ങ്, തക്കാളി തുടങ്ങിയ അത്യാവശ്യ സാധനങ്ങൾക്ക് മാത്രം 2012 ൽ 1012 രൂപ ചെലവാക്കിയിരുന്നത് 22 ൽ 1654 ആയി ഉയർന്നുവെന്ന് ‘ഇന്ത്യാസ്പെന്‍ഡ്’ റിപ്പോർട്ട് ചെയ്യുന്നു.
ഉപഭോക്തൃ ഭക്ഷ്യവില സൂചിക (സിപിഐ) റിപ്പോര്‍ട്ടിലും ഒരു സാധാരണ കുടുംബം ഉപയോഗിക്കുന്ന ഭക്ഷ്യവിലക്കയറ്റത്തിൽ സമാനമായ ഫലങ്ങളാണ് സൂചിപ്പിക്കുന്നത്. 2014 ജനുവരിക്കും 2022 മാർച്ചിനും ഇടയില്‍ വില 70 ശതമാനം വർധിച്ചുവെന്നാണ് കണക്ക്. കാർഷിക ഉല്പന്നങ്ങളുടെ വിലക്കയറ്റം, ഊർജവില, പലിശ നിരക്ക് വർധന തുടങ്ങിയ ആഗോള ഘടകങ്ങൾ കാരണമാണ് പണപ്പെരുപ്പം ഉണ്ടായതെന്നും കോവിഡ് പോലുള്ളവയുണ്ടാക്കിയ വിതരണതടസങ്ങൾ ഇതിന് ആക്കം കൂട്ടിയെന്നും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആന്റ് പോളിസിയിലെ സാമ്പത്തിക വിദഗ്ധ