നേമത്ത് യുവാവിനെ അടിച്ചു കൊന്ന സംഭവം;7 പ്രതികൾക്ക് ജീവപര്യന്തവും കഠിനതടവും

 

നേമത്തു യുവാവിനെ  അടിച്ചു കൊന്ന സംഭവം;7 പ്രതികൾക്ക് ജീവപര്യന്തവും കഠിനതടവും.

തിരുവനന്തപുരം; നേമം വെള്ളായണി സ്വദേശി റഫീഖിനെ (24) കാറ്റാടിക്കഴ കൊണ്ട് അടിച്ചു കൊന്ന കേസിലെ 7 പ്രതികൾക്കും ജീവപര്യന്തം കഠിനതടവ്. പ്രതികൾ ഒരു ലക്ഷം രൂപ വീതം പിഴയും ഒടുക്കണം. നെയ്യാറ്റിൻകര അഡിഷനൽ സെഷൻസ് കോടതി ജഡ്ജി എസ്.സുഭാഷാണ് ശിക്ഷ വിധിച്ചത്. വെള്ളായണി കാരയ്ക്കാമണ്ഡപം സ്വദേശികളായ അൻസക്കീർ (28), നൗഫൽ (27), ആരിഫ് (30) ആഷർ (26), ആഷിഖ് (25), ആറ്റുകാൽ ബണ്ട് റോഡ് സ്വദേശി മാലിക് (27), നേമം പുത്തൻവിളാകം അമ്മവീട് ലൈനിൽ ഹബീബ് റഹ്മാൻ (26) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. 


രാവിലെ കോടതിയിൽ പ്രതികളും ,വാദികളും ഉൾപ്പെട്ട രണ്ടു കേസുകൾ ഇന്നുണ്ടായിരുന്നു .രണ്ടാഭാഗത്തും ആളുകൾ എത്തിയത് കോടതി പരിസരത്തു സംഘർഷത്തിന് വഴിയൊരുക്കി .നെയ്യാറ്റിൻകര സിഐ .സാഗറിന്റെ നേതൃത്വത്തിൽ 7 പ്രതികളെ മാറ്റിനിർത്തി സംഘർഷം ഒഴിവാക്കി .


വൈകിട്ടോടെ മജിസ്‌ട്രേറ്റിന്റെ മുൻപിൽ ഹാജരാക്കിയ പ്രതികളെ
 തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് അയച്ചു. പിഴ ഒടുക്കിയില്ലങ്കിൽ ഒരു വർഷം കൂടി കഠിനതടവ് അനുഭവിക്കണം. ജീവപര്യന്തം തടവിനു പുറമേ അന്യായമായി സംഘം ചേർന്നതിന് ഒരു വർഷം കഠിനതടവും, സംഘടിച്ചു ലഹള നടത്തിയതിന് ഒരു വർഷം കഠിന തടവും, അന്യായ തടസ്സം ചെയ്തതിന് ഒരു മാസം സാധാരണ തടവും ഒന്നു മുതൽ ഏഴുവരെ പ്രതികൾ അനുഭവിക്കണം. മാരകായുധങ്ങൾ കൈവശം വച്ച് ലഹള നടത്തിയ ഒന്നു മുതൽ നാലുവരെ പ്രതികൾ ഒരു വർഷം കൂടി കഠിനതടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. കൊല്ലപ്പെട്ട റഫീഖിന്റെ ആശ്രിതർക്കു ലീഗൽ സർവീസ് അതോറിറ്റിയിൽനിന്നു നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു.
2016 ഒക്ടോബർ ഏഴിന് രാത്രി 9.30 മണിക്ക് കാരയ്ക്കാമണ്ഡപം വെള്ളായണി നാഷനൽ ഹൈവേയിൽ തുലവിള വച്ചായിരുന്നു കൊലപാതകം നടന്നത്. മരണപ്പെട്ട റഫീഖിനു ദേഹോപദ്രവം ഏൽക്കുന്നതിന് ഒരു മണിക്കൂർ മുൻപ് കേസിലെ ഒന്നാം പ്രതി ആയ അൻസക്കീറിന്റെ അമ്മയുടെ സഹോദരനായ അബുഷക്കീറിനെ റഫീഖും സംഘവും പുതിയ
കാരയ്ക്കാമണ്ഡപത്ത് വച്ച് വെട്ടി പരുക്കേൽപ്പിച്ചതിലുള്ള വിരോധമാണ് റഫീഖിന്റെ കൊലപാതകത്തിൽ കലാശിച്ചത്..
സ്ഥലത്ത് അബോധാവസ്ഥയിൽ കിടന്ന റഫീഖിനെ നേമം സിഐ .ദിലീപ് ശിവകുമാർ ,എസ്‌ഐ.ശിവകുമാർതുടങ്ങിയ പോലീസ് മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. പിറ്റേദിവസം പ്രതികളെ നേമം പൊലീസ് സംഗം അറസ്റ്റു ചെയ്തു. നേമം പോലീസിന്റെ അന്ന്വേഷണത്തിലെ മികവും ദൃഢനിശ്ചയവും കേസിനു കരുത്തേകി . 8 പ്രോസിക്യൂഷൻ സാക്ഷികൾ വിചാരണ വേളയിൽ കൂറുമാറി പ്രതിഭാഗം ചേർന്നു. ഒന്നാംപ്രതി അൻസക്കീർ ധരിച്ചിരുന്ന വസ്ത്രത്തിൽ കാണപ്പെട്ട മനുഷ്യരക്തം മരിച്ച റഫീക്കിന്റേതാണെന്ന് ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞത് കേസിൽ നിർണായക തെളിവായി.ഇത് പോലീസിന്റെ അന്വേഷണത്തിന് മികവ് കൂട്ടി .
പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദീൻ, രാഖി.ആർ.കെ., ദേവികാ അനിൽ എന്നിവർ ഹാജരായി. 47 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 54 രേഖകളും, 26 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി




 1 .   മരണപ്പെട്ട റഫീഖിക്കും ,7 പ്രതികളും 
photo ;
2 . പ്രതികളെ  മജിസ്‌ട്രേറ്റിന്റെ മുൻപിൽ ഹാജരാക്കാൻ കോടതിയിൽ കൊണ്ട് വന്നപ്പോൾ


Previous Post Next Post