പെൻഷൻ കുടിശ്ശിക വിതരണംചെയ്യണം ;കേരളാ ആർട്ടിസാൻസ് അസോസിയേഷൻ

 

പെൻഷൻ കുടിശ്ശിക വിതരണംചെയ്യണം ;കേരളാ ആർട്ടിസാൻസ് അസോസിയേഷൻ  

തിരുവനന്തപുരം ;പെൻഷൻ കുടിശ്ശിക വിതരണംചെയ്യണം ;കേരളാ ആർട്ടിസാൻസ് അസോസിയേഷൻ .  കെട്ടിടനിർമ്മാണതൊഴിലാളികളുടെയും തയ്യൽ തൊഴിലാളികളുടെയും പെൻഷൻ 2022 ജനുവരി മാസം വരെയാണ്ലഭിച്ചിട്ടുള്ളത് ബോർഡ് വിളിച്ചുചേർത്ത യോഗത്തിൽ മൂന്ന് മാസത്തിലൊരിക്കൽ പെൻഷൻ വിതരണം ചെയ്യുമെന്നും യാതൊരു കാരണവശാലും കുടിശിക വരുത്തുന്നതല്ല എന്നും പറയുകയുണ്ടായി എന്നാൽ ഇതിന് വിപരീതമായിട്ടാണ് കാര്യങ്ങൾ ചെയ്യുന്നത് മാസം തോറും അംശാദായം അടച്ച് അറുപത് വയസ് പൂർത്തിയാകുമ്പോൾ പെൻഷന് അപേക്ഷ കെടുത്താൽ ഒന്നോ രണ്ടോ മാസത്തിനുള്ളിൽ പെൻഷൻ ലഭിച്ചുകൊണ്ടിരുന്നതാണ് എന്നാൽ ഇപ്പോൾധനവകുപ്പിൽനിന്നും പുതിയ ജനദ്രോഹ ഉത്തരവുണ്ടായതായി അറിയുന്നു പെൻഷന് അപേക്ഷ കൊടുത്താൽ എന്നാണോ എക്സിക്യൂട്ടീവ് ആഫീസർ ഒപ്പിടുന്നത് അന്നു മുതലേ പെൻഷൻ ലഭിക്കുകയുള്ളൂ എന്നാണ് അറിയാൻ കഴിയുന്നത് പാവപ്പെട്ട തൊഴിലാളികൾക്ക് ഇപ്പൊ പെൻഷൻ നാല് മാസം കുടിശികയാണ് തൊഴിലാളികൾക്ക് പെൻഷൻ കൊടുക്കാനും മറ്റ് ആനുകൂല്യങ്ങൾ കൊടുക്കാനുമില്ല സർക്കാർ ജീവനക്കാർക്ക് ഡി എ കൊടുക്കാനില്ല പല ക്ഷേമപദ്ധതികളും മുടങ്ങി കിടക്കുമ്പോൾ കേരളാ ലാൻ്റ് റവന്യൂ ഡിപ്പാർട്ട്മെൻ്റിലെയുംഅനുബന്ധ ഡിപ്പാർട്ട് മെൻ്റുകളുടെയും സ്ഥിരം ജീവനക്കാർക്ക് വേണ്ടി റവന്യൂ കലോൽസവം നടത്തുന്നതിനായി ഒരു കോടി പത്ത്ലക്ഷംരൂപ സർക്കാർ ധൂർത്തടിക്കുന്നു (ഉത്തരവ് നമ്പർ 2053.00.093.99.3403. അതർ ചാർജ്ജസ് നോൺ പ്ലാൻ.വി) ഈ കലോൽസവം കൊണ്ട് ജനങ്ങൾക്ക് എന്ത്നേട്ടമാണ് ഉണ്ടാവുന്നത്? ജീവനക്കാരെ സന്തോഷിപ്പിക്കുവാനാണെങ്കിൽ മുടങ്ങി കിടക്കുന്നഡിഎകൊടുത്താൽ അവർക്ക് സന്തോഷമാവില്ലേ ഇത് ആരെ സുഖിപ്പിക്കുവാനാണ് ഈ കലോൽസവം ഇത്തരത്തിൽ എല്ലാ ഡിപ്പാർട്ട്മെൻറുകളിലും കോടികൾ ചിലവിട്ട് കലോൽസവങ്ങൾ നടത്തിയാൽ പാവപ്പെട്ട കേരളത്തിലെ ജനങ്ങൾ ഭിക്ഷപാത്രം എടുക്കേണ്ട ഗതിവരില്ലേ? ഈ കലോൽസവങ്ങൾ ആരുടെ ബുദ്ധിയിൽ ഉദിച്ചതാണ് ജനങ്ങൾഒരുജനകീയ സർക്കാരിനെ അധികാരത്തിൽ ഏറ്റിയത് നിരവധി പ്രതീക്ഷകളോടെയാണ് പക്ഷേ പാവപ്പെട്ട ജനങ്ങളുടെ മുഴുവൻ പ്രതീക്ഷയും തകർക്കുന്ന രീതിയിലുള്ള ഇത്തരം തൊഴിലാളി ദ്രോഹ നടപടികൾഅവസാനിപ്പിക്കണമെന്നും മുടങ്ങി കിടക്കുന്ന ക്ഷേമ പെൻഷനും മറ്റ് ആനുകൂല്യങ്ങളും ഉടനടി വിതരണം ചെയ്യണമെന്നും കേരളാ ആർട്ടിസാൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറി എ.കെ.പുരുഷോത്തമൻ ആവശ്യപ്പെട്ടു.
Previous Post Next Post