സ്കൂൾ വാഹനങ്ങളുടെ പരിശോധന ​കർശനമാക്കി ​ ആ.ർ.ടി.ഒ.വകുപ്പ്



സ്കൂൾ വാഹനങ്ങളുടെ പരിശോധന ​കർശനമാക്കി ​ ആർ ടി ​ഒ വകുപ്പ് .

​തിരുവനന്തപുരം ;​ സ്കൂൾ വാഹനങ്ങളുടെ പരിശോധന ​കർശനമാക്കി ​ ആർ ടി ​ഒ ​ അധികാരികൾ .​സ്കൂൾ തുറക്കുന്ന തിനോടനുബന്ധിച്ചുള്ള സ്കൂൾ വാഹനങ്ങളുടെ പരിശോധനയിൽ  നെയ്യാറ്റിൻകര ആർ ടി ​ഒ ​യുടെ കീഴിലുള്ള വിവിധ സ്കൂളുകളിൽ നിന്നായി 123 വാഹനങ്ങൾ ​നെയ്യാറ്റിൻകര കാഞ്ഞിരം കുളത്തിനു സമീപം നടന്ന പരിശോധനയിൽ ​പങ്കെടുത്തു.. പോരായ്മകൾ കണ്ടെത്തിയ 19 വാഹനങ്ങൾ അവ പരിഹരിച്ച് വീണ്ടും ഹാജരാക്കുന്നതിന് നിർദ്ദേശം നൽകി​ .


ചില വാഹനങ്ങളിൽ ഫസ്റ്റ് എയിഡ് ബോക്സ്  ശൂന്യമായിരുന്നു ,KL -20 C 42 നമ്പറുള്ള സ്കൂൾ ബസ്സിന്റെ പിൻഭാഗത്തെ ടയർ മൊട്ടയാണെന്നത്  പരിശോധനയിൽ ബോധ്യപ്പെട്ടു . നിരവധി വാഹനങ്ങളുടെ സീറ്റുകൾ റെക്സിനുകൾ കീറിയ നിലയിലായിരുന്നു .
തേയ്മാനമുള്ള ടയറുകൾ മാറ്റി പുതിയ ടയർ റീപ്ലേസ് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട് .
ബാക്കിയുള്ള 104 വാഹനങ്ങളിൽ തിരിച്ചറിയുന്നതിനായി sticker പതിക്കുകയും  ചെയ്തു. എന്നാൽ സർക്കാർ സ്കൂളുകളിലെ  വാഹനങ്ങൾ
എല്ലാം പരിശോധനക്ക്  എത്തിച്ചിരുന്നില്ല .എല്ലാ സ്കൂൾ വാഹനങ്ങളിലും ആർടി ഓ നൽകുന്ന സ്റ്റിക്കർ പതിപ്പിച്ചിരിക്കണം എന്ന നിർദേശം മുഖവിലക്കെടുത്തില്ല എന്ന ആക്ഷേപം ഉയർന്നിട്ടുണ്ട് .​


പ്രസ്തുത പരിശോധനയിൽ നെയ്യാറ്റിൻകര ജോയിന്റ് ആർടിഒ ​ ​സന്തോഷ് കുമാർ സി എസ് നേതൃത്വം നൽകി, MVI മാരായ  മധുകുമാർ  കിഷോർ, AMVI മാരായ ശ്രീജിത്ത് പി, ഷംനാദ് എസ് ആർ, വിനോദ് A Oഎന്നിവരും പങ്കെടുത്തു... ഇന്ന് പരിശോധനയ്ക്ക് ഹാജരാകാത്ത വാഹനങ്ങളും പരിശോധനയിൽ പോരായ്മകൾ കണ്ടെത്തിയ വാഹനങ്ങളും നാളെ പരിശോധനയ്ക്ക് വീണ്ടും ഹാജരാക്കണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.സ്കൂൾ സ്കൂൾ ബസ് ഓടിക്കുന്ന ഡ്രൈവർമാർക്കും ആയമാർക്കും ഉള്ള പ്രത്യേക പരിശീലനo ഈ വരുന്ന ശനിയാഴ്ച (04/06/2022) നെയ്യാറ്റിൻകര വിശ്വഭാരതി പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ 9 മണി മുതൽ നടക്കുന്നു. നെയ്യാറ്റിൻകര​ എംഎൽഎ പങ്കെടുക്കുന്ന ​ പരിശീലന പരിപാടിയിൽ എല്ലാ സ്കൂളിലെ ഡ്രൈവർമാരും സ്കൂൾ ബസിലെ ആയമാരും പങ്കെടുക്കേണ്ടതാണ് എന്ന് ജോയിന്റ് ആർടിഒ അറിയിച്ചു..

Previous Post Next Post