തൃക്കാക്കര യിൽ
യു.ഡി.എഫ് സ്ഥാനാര്‍ഥി
ഉമാ തോമസ്
കൊച്ചി:
തൃക്കാക്കര
യു.ഡി.എഫ് സ്ഥാനാര്‍ഥി
ഉമാ തോമസ്
.തൃക്കാക്കര മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ഉമാ തോമസ് യു.ഡി.എഫ്
സ്ഥാനാര്‍ഥിയായി മത്സരിക്കും. കെപിസിസി നിര്‍ദേശം ഹൈക്കമാന്‍ഡ്
അംഗീകരിച്ചു. ഉമാ തോമസിന്റെ പേര് മാത്രമാണ് കെപിസിസി പരിഗണിച്ചതും
നിര്‍ദേശിച്ചതും. പി.ടി തോമസിന് മണ്ഡലവുമായുള്ള വൈകാരിക ബന്ധമാണ്
അദ്ദേഹത്തിന്റെ പത്‌നിയെ തന്നെ രംഗത്തിറക്കാനുള്ള തീരുമാനത്തിലേക്ക്
കോണ്‍ഗ്രസ് നേതൃത്വത്തെ എത്തിച്ചത്. ഒറ്റക്കെട്ടായാണ് കേരളത്തില്‍
സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ
പ്രതികരിച്ചിരുന്നു
പി.ടി തോമസിന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ മൃതശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രിലുള്‍പ്പെടെ ഉമാ തോമസ് സജീവ സാന്നിധ്യമായിരുന്നു. ഇതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വോട്ടായി മാറുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. കോണ്‍ഗ്രസിന്റെ പതിവ് രീതിയില്‍ നിന്ന് വ്യത്യസ്തമായി സ്ഥാനാര്‍ഥിയെ വളരെ വേഗത്തില്‍ പ്രഖ്യാപിക്കാനായി എന്നതും നേട്ടമാണ്. ഉമാ തോമസെന്ന ഒറ്റ പേരിലേക്ക് മാത്രമാണ് നേതാക്കള്‍ എത്തിയത്.