ശ്രീരാഗം ഗ്രൂപ്പിന്റെ കിടപ്പ്
രോഗികൾക്കുള്ള സാന്ത്വന സ്പർശം
നെയ്യാറ്റിൻകര : ശ്രീരാഗം ചാരിറ്റബിൾ ഗ്രൂപ്പ്
സംഘടിപ്പിച്ച സാന്ത്വന സ്പർശം 2022 ഇന്റെ ഭാഗമായി നെയ്യാറ്റിൻകര പാറശ്ശാല
കോവളം മണ്ഡലങ്ങളിലെ പാലിയേറ്റീവ് കെയറിൻ്റെ കീഴിലുള്ള കിടപ്പ്
രോഗികൾക്കുള്ള എയർ ബെഡ്ഡുകളും മറ്റ് ധനസഹായ വിതരണവും ചികിത്സാ സഹായ ധന
വിതരണവും നടന്നു. എം വിൻസെന്റ് എംഎൽഎയുടെ അധ്യക്ഷതയിൽ കൂടിയ യോഗം
മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രം മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി
ഭദ്രദീപം തെളിയിക്കുകയും സി കെ ഹരീന്ദ്രൻ എംഎൽഎ സമ്മേളനം ഉദ്ഘാടനം
നിർവഹിക്കുകയും ചെയ്തു. ഇമാം പാച്ചല്ലൂർ അബ്ദുസലീം മൗലവിയും, സെന്റ് തോമസ്
ഇവാൻജലിക്കൽ ചർച്ച് ബിഷപ്പ് ഡോ ജോർജ്ജ് ഈപ്പൻ എന്നിവർ
മുഖ്യാതിഥികളായിരുന്നു.
ധനസഹായ വിതരണവും
നെയ്യാറ്റിൻകര നഗരസഭ പാറശ്ശാല പാലിയേറ്റീവ് കെയറിന്റെ കീഴിലുള്ള കിടപ്പ്
രോഗികൾക്കുള്ള എയർ ബെഡ് വിതരണവും നഗരസഭ ചെയർമാൻ പി കെ രാജ് മോഹനും ആശംസകൾ
അർപ്പിച്ചുകൊണ്ട് എൻഎസ്എസ് താലൂക്ക് യൂണിയൻ ചെയർമാൻ പി എസ് നാരായണൻ നായർ,
തഹസിൽദാർ ശോഭ സതീഷ് ബിജെപി ദേശീയ കൗൺസിൽ അംഗം ചെങ്കൽ എസ് രാജശേഖരൻ നായർ,
മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ പ്രിയ സുരേഷ്, മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി
ചെയർമാന്മാരായ ജോസ് ഫ്രാങ്ക്ലിൻ, എൻ കെ അനിതകുമാരി, സി പി ഐ മണ്ഡലം
സെക്രട്ടറിയേറ്റംഗം എസ് രാഘവൻനയർ , കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വെൺപകൽ
അവനീന്ദ്രകുമാർ, സിപിഎം ഏരിയ സെക്രട്ടറി റ്റി ശ്രീകുമാർ, സിപിഐ ടൗൺ ലോക്കൽ
കമ്മിറ്റി സെക്രട്ടറി സജീവ്കുമാർ, ബിജെപി മണ്ഡലം പ്രസിഡൻറ് ആർ രാജേഷ്,
നെയ്യാറ്റിൻകര കാർഷിക വികസന ബാങ്ക് പ്രസിഡന്റ് ബി നാരായണൻ നായർ സംഘാടകസമിതി
കൺവീനർ ഓലത്താന്നി അനിൽ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ അരങ്ങൽ
ഗോപകുമാർ സ്വാഗതവും സംഘാടക സമിതി രക്ഷാധികാരി വെൺപകൽ ഹരി കൃതജ്ഞതയും
പറഞ്ഞു.
പ്രസ്തുത ചടങ്ങിൽ വച്ച് ശ്രീരാഗം ഗ്രൂപ്പ്
ചെയർമാൻ ശിവ ശങ്കരൻ നായരുടെ സപ്തതി ആഘോഷത്തിന് ഭാഗമായി അദ്ദേഹത്തിന്
ജന്മനാടും വിവിധ സംഘടനകളും വ്യക്തികളും ചേർന്ന് ആദരിക്കുകയും ഉപഹാര
സമർപ്പണവും നടത്തി.തുടർന്ന് വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.