തിരുവനന്തപുരത്ത് സ്വകാര്യ ബസ്സ് ജീവനക്കാർ ഗുണ്ടകളോ;ഒരു രൂപ കുറഞ്ഞതിന് യുവാവിനെ മർദിച്ചു
തിരുവനന്തപുരം ; തിരുവനന്തപുരത്ത് സ്വകാര്യ ബസ്സ് ജീവനക്കാർ യുവാവിനെ മർദ്ദിച്ച സംഭവത്തിൽ കണ്ടക്ടറും ബസ് ഡ്രൈവറും കസ്റ്റഡിയി. സുനിൽ, അനീഷ് എന്നിവരാണ് കസ്റ്റഡിയിലായത് ഒരു രൂപ കുറഞ്ഞതിന് പേരിലാണ് യാത്രക്കാരനെ പൊതിരെ തല്ലിയത് . സോഷ്യൽ മീഡിയദൃശ്യങ്ങൾ പുറത്തുവിട്ടതോടെ പേരൂർക്കട പോലീസ് കേസ് എടുത്തു ഇരുവരെയും കസ്റ്റഡിയിൽ എടുത്തു . ദിവസങ്ങൾക്ക് മുമ്പ് പൊലീസിന് ബസ് ജീവനക്കാർ കല്ലമ്പലം സ്വേദേശിബസ് ജീവനക്കാരെ മർദിച്ചതായി പരാതിയും മൊഴിയും നൽകിയിരുന്നു .യഥാർഥത്തിൽ കല്ലമ്പലം സ്വേദേശിക്കാന് മർദനം ഏറ്റിരുന്നത് . ഒരു ബസ് യാത്രക്കാരനെ ബസ് ജീവനക്കാർ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നപ്പോൾ ബസ് ജീവനക്കാർ പരാതിപേരൂർക്കട പോലീസ് സ്റ്റേഷനിൽ നൽകിയിരുന്നത് വ്യാജമാണെന്ന് പോലീസിന് മനസ്സിലായി . അതിന് ശേഷം പോലീസിൽ പരാതി യും ദൃശ്യങ്ങളും പരിശോധിച്ചപ്പോഴാണ് തിരിച്ചാണ് സംഭവം എന്ന് മനസ്സിലായത് . യുവാവിനാണ് മർദ്ദനമേറ്റത് പോലീസ് തിരിച്ചറിഞ്ഞു .സോഷ്യൽ മീഡിയയിലും വിവിധ ടിവികളിലും വീഡിയോ എത്തിയത് വഴിത്തിരിവായി.സംഭവസമയത്തു ഒരു യാത്രക്കാരൻ ഇത് വീഡിയോ യായി പകർത്തി യത് കണ്ടക്ടറെയും ഡ്രൈവറെയും കുടുക്കാനിടയായി.
തുടർന്ന് പേരൂർക്കട പോലീസ് കല്ലമ്പലം സ്വേദേശി ഫിറോസിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. വിളിച്ചുവരുത്തി കൈയിൽനിന്ന് പരാതി പോലീസ് എഴുതി വാങ്ങിച്ചു. അതിനുശേഷം പൊലീസ് കേസ് എടുത്തു.ഇപ്പോൾ ഈ സ്വകാര്യബസ്സിൽ ഈ യുവാവിനെ മർദ്ദിച്ച സി ഡ്രൈവറും കണ്ടക്ടറും അറസ്റ്റിലായിട്ടുണ്ട് .സുനിൽ അനീഷ് എന്നിവരാണ് അറസ്റ്റിൽ ആയത് . അവരുടെ ലൈസൻസ് റദ്ദാക്കാൻ അടക്കമുള്ള നടപടികളിലേക്ക് പോലീസ് വന്നിട്ടുണ്ട് . ഈ സംഭവം ഉണ്ടായത് കഴിഞ്ഞ വെള്ളിയാഴ്ചയാണ് .ടിക്കറ്റിൽ13 നു പകരം 12 രൂപയെ കൊടുത്തുള്ളൂ അത്രെയേ ഫിറോസി ന്റെ കയ്യിൽ ഉണ്ടായിരുന്നുള്ളുഒരുരൂപാ കുറവായിരുന്നു അത് കണ്ടക്ടറോട് പറയുകയും ചെയ്തു .അടുത്തിരുന്ന യാത്രക്കാരൻ ഒരു രൂപ കൊടുക്കാമെന്നു പറഞ്ഞെങ്കിലും ജീവനക്കാർ അത് മുഖവിലക്കെടുത്തില്ല .ബസ്സ് നിറുത്തി ഫിറോസിനെ തല്ലുകയായിരുന്നു . എന്നാൽ ഡ്രൈവറെ ഫിറോസ് മർദിക്കുകയായിരുന്നു എന്നുള്ള രീതിയിലാണ് ബസ് ഉടമകളുടെ വാദം.