മാലമോഷ്ടിച്ച് കടന്ന രണ്ട് യുവാക്കൾ ബൈക്ക് അപകടത്തില്‍പ്പെട്ടു; ഒരുമരണം

 

മാലമോഷ്ടിച്ച്  കടന്ന രണ്ട് യുവാക്കൾ ബൈക്ക് അപകടത്തില്‍പ്പെട്ടു; ഒരുമരണം
തിരുവനന്തപുരം :തമിഴ്‌നാട്ടില്‍ നിന്നും മാലപിടിച്ച് പറിച്ച് ബൈക്കില്‍ കടന്ന യുവാവ് പള്ളിച്ചല്‍ പാരൂര്‍ക്കുഴിയില്‍ ബൈക്ക് ഡിവൈഡറിലിടിച്ച് അപകടത്തില്‍ മരണപ്പെട്ടു. തിരുവന്തപുരം,കഠിനംകുളം സ്വദേശി സജാദാണ് മരിച്ചത് കൂട്ടുപ്രതി കോട്ടയം സ്വദേശി അമല്‍ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


   ഞായാറാഴ്ച രാവിലെ നാഗര്‍കോവില്‍ കളക്ടറേറ്റിലെ പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാരി പ്രേമികയുടെ പത്ത് പവന്റെ മാലയാണ് പിടിച്ച് പറിച്ചത്.നാഗര്‍കോവിലില്‍ നിന്നും താമസ സ്ഥലമായ അരുമനയിലെ വീട്ടിലേക്ക് ആക്ടീവ സ്‌കൂട്ടറില്‍ പോകവെ മേക്കാമണ്ഡപത്തിന് സമീപത്ത് വച്ചാണ് ബൈക്കിലെത്തിയ സംഘം മാല പിടിച്ചുപറിച്ചത്.മാല പൊട്ടിക്കുന്നതിനിടെ നടന്ന പിടിവലിയില്‍ പ്രേമികക്ക് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കില്‍ അമിത വേഗതയില്‍ സഞ്ചരിക്കവെയാണ് പാരൂര്‍ക്കുഴിയില്‍ അപകടത്തില്‍പ്പെട്ടത്.സംഭവ സ്ഥലത്തെത്തിയ നാട്ടുകാരുടെയും പൊലീസിന്റെയും പരിശോധനയിലാണ് മോഷ്ടിച്ച മാല കണ്ടെത്തിയത്.നിരവധി കേസിലെ പ്രതിയാണ് അമല്‍ എന്നും .കൂടുതല്‍ അന്വേഷണത്തിലൂടെ പ്രതികളുടെ മറ്റ് കേസുകള്‍ തെളിയുമെന്നും പൊലീസ് പറയുന്നത്.
ഈ സംഭവുമായി ബന്ധപ്പെട്ടു നാരുവാൻ  മൂട് പോലീസ് കൂടുതൽ അറിയില്ലെന്നാണ് പറയുന്നത് .കരമനമുതൽ കളിയിക്കാവിള വരെയുള്ള ദേശീയപാതയിൽ ദിനം പ്രതി നമ്പർ പ്ലേറ്റ് ഇല്ലാതെ സവാരി നടത്തുന്ന നൂറുകണക്കിന് ബൈക്ക് യാത്രികരെ കാണാമെങ്കിലും പോലീസ് വേണ്ട ജാഗ്രത കാട്ടുന്നില്ലന്ന്ആണ്  നാട്ടുകാർക്ക് പറയാനുള്ളത് .



Previous Post Next Post