മദ്യപാനി അഴിഞ്ഞാടി;പോലീസിനും നാട്ടുകാർക്കും മർദ്ദനം
തിരുവനന്തപുരം;
മദ്യപാനി അഴിഞ്ഞാടി;പോലീസിനും നാട്ടുകാർക്കും മർദ്ദനം
നെയ്യാറ്റിൻകര നഗരത്തിൽ
ഇന്നുവൈകിട്ടാണ്
സംഭവം.പെരുമ്പഴുതൂർ സ്വദേശിയും പെരുമ്പഴുതൂരിൽ ബാർബർഷോപ് നടത്തുന്ന
കുട്ടൻഎന്നുവിളിക്കുന്ന പ്രദീപ് വൈകിട്ട് അഞ്ചരയോടെ നെയ്യാറ്റിൻകര
ആലുംമൂട്ടിലെ സ്വകാര്യ ബാറിൽ നിന്നിറങ്ങി ആലുംമൂട്ടിലെ സുബ്രമണ്യം ബേക്കറി
ആക്രമിച്ചു .തുടർന്ന് ആലുമ്മൂട് മുതൽ ഗേൾസ് ഹൈ സ്കൂൾ വരെയുള്ള റോഡിൽ
വാഹനങ്ങൾ അടിച്ചു തകർത്തും ,വഴിയാത്രക്കാരെ ആക്രമിച്ചും മുന്നോട്ടു
നീങ്ങിയത്.അതുവഴി വന്ന കൂട്ടപ്പന വാർഡ് കൗൺസിലർ മഹേഷിനു
മർദനമേറ്റു.വിവരമറിഞ്ഞെത്തിയനെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിലെ രണ്ടു പോലീസ്
ഉദ്യോഗസ്ഥർക്കും മർദനം .അനുനയിപ്പിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥരായ ജഗദീഷ്
,എസ്‌ഐ മാരായ സജീവ് ,ക്രിസ്തുദാസ് എന്നിവരെയും ആക്രമിച്ചു.റോഡിലും
നെയ്യാറ്റിൻകര ആശുപത്രിയിലും അക്രമ വാസനയുള്ള നിലയിലായിരുന്നു പ്രദീപിന്റെ
ചേഷ്ടകൾ. കൂടുതൽ പോലീസ് എത്തി പ്രദീപിനെ ആദ്യം നെയ്യാറ്റിൻകര
ആശുപത്രിയിലും,പിന്നീട്
ബന്ധുക്കളെ വിളിച്ചുവരുത്തി തിരുവനന്തപുരത്തെ ഡീഅഡിക്ഷൻ
സെന്ററിലേക്കും മാറ്റി.
സിപിഎം പെരുമ്പഴുതൂർ ലോക്കൽ കമ്മിറ്റി മെമ്പർ
ഉമ്പിടി എന്ന മോഹനൻറെ സഹോദരൻറെ മകനാണ് പ്രദീപ് എന്ന കുട്ടൻ .മദ്യ
മയക്കുമരുന്ന് ഉപയോഗിച്ചിരുന്ന പ്രദീപ് മുൻപ് ഡീഅഡിക്ഷൻ സെന്ററിൽ ചികിത്സ
നടത്തിയിരുന്നയാളാണ് . അടുത്തിടെ മദ്യപാനം തുടങ്ങിയിരുന്നതായി സൂചനയുണ്ട് .
ഇതുമായി ബന്ധപ്പെട്ടു നെയ്യാറ്റിൻകര പോലീസ് കേസ് എടുത്തിട്ടുണ്ട് .നെയ്യാറ്റിൻകരയിലെ രണ്ടു ബാറുകളിലും
നിന്ന് മദ്യപിച്ചെത്തുന്നവർ കാല്നടയാത്രികർക്കും,വാഹനയാത്രികർക്കും ദിവസേന ശല്യമുണ്ടാക്കുന്നുണ്ട് .
മദ്യപാനികളെ നിയന്ദ്രിക്കാൻ നെയ്യാറ്റിൻകര പോലീസ് ശക്തമായ നടപടികൾ കൈക്കൊള്ളണമെന്ന് റെസിഡൻസ് അസോസിയേഷൻ ആവശ്യപെടുന്നു .