സി പി ഐ നെയ്യാറ്റിൻകര മണ്ഡലം സമ്മേളനം തുടങ്ങി

 

സി പി ഐ നെയ്യാറ്റിൻകര മണ്ഡലം സമ്മേളനം  തുടങ്ങി

നെയ്യാറ്റിൻകര: സി പി ഐ നെയ്യാറ്റിൻകര നിയോജക മണ്ഡലം സമ്മേളനത്തിന് തുടക്കമായി.ഇന്നും, നാളെയും, മറ്റെന്നാളുമായി അമരവിള ദേവിക ഓഡിറ്റോറിയത്തിൽ ചേരുന്ന പ്രതിനിധി സമ്മേളനം സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു .കൊടിമര-പതാക- ബാനർ ജാഥകളുടെ സംഗമവും പൊതുസമ്മേളനവും ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ ഉദ്ഘാടനം ചെയ്തു.



      എസ് റോബിൻസൻ്റെ സ്മൃതി മണ്ഡപത്തിൽ നിന്നും പ്രൊഫ എം ചന്ദ്രബാബു ക്യാപ്ടനായ പതാക ജാഥയും, എൻ ആർ ഷാജിയുടെ സ്മ്യതി മണ്ഡപത്തിൽ നിന്നും എൽ ടി പ്രശാന്ത് ക്യാപ്ടനായ കൊടിമര ജാഥയും എം കതിരവൻ്റെ സ്മൃതി മണ്ഡപത്തിൽ നിന്നും ലതാ ഷിജു ക്യാപ്ടനായ ബാനർ ജാഥയും വൈകുന്നേരം സമ്മേളന നഗരിയിൽ സംഗമിക്കും.
      ജൂൺ 15, 16 തിയതികളിൽ അമരവിള ദേവിക ഓഡിറ്റോറിയത്തിൽ ചേരുന്ന പ്രതിനിധി സമ്മേളനം പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു . പാർട്ടി സംസ്ഥാന എക്‌സിക്യൂട്ടീവംഗം സി ദിവാകരൻ, മന്ത്രി ജി ആർ അനിൽ ,സി പി ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, ജില്ലാ എക്‌സിക്യൂട്ടീവംഗം വെങ്ങാനൂർ ബ്രൈറ്റ്, മണ്ഡലം സെക്രട്ടറി എ എസ് ആനന്ദകുമാർ തുടങ്ങിയവർ പ്രസംഗിച്ചു .
Previous Post Next Post