സി പി ഐ നെയ്യാറ്റിൻകര നിയോജക മണ്ഡലം സമ്മേളനത്തിന് തിരശ്ശീല
നെയ്യാറ്റിൻകര:
കഴിഞ്ഞ മൂന്ന് ദിവസമായി അമരവിള കെ ഭാസ്കരൻ നഗറിൽ ചേർന്ന സി പി ഐ
നെയ്യാറ്റിൻകര മണ്ഡലം സമ്മേളനം അവസാനിച്ചു. പ്രതിനിധി സമ്മേളനം പാർട്ടി
സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ
ഉദ്ഘാടനം ചെയ്തു. പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവംഗം സി ദിവാകരൻ, ഭക്ഷ്യ
വകുപ്പ്മന്ത്രി ജി ആർ അനിൽ, ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, വി പി
ഉണ്ണികൃഷ്ണൻ, മനോജ് ബി ഇടമന, അരുൺ കെ എസ്, വെങ്ങാനൂർ ബ്രൈറ്റ്, പി എസ്
ഷൗക്കത്ത്, ഡെപ്യൂട്ടി സ്പീക്കർ പി കെ രാജു, സ്വാഗത സംഘം ചെയർമാൻ എൽ
ശശികുമാർ തുടങ്ങിയവർ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി എ എസ് ആനന്ദകുമാർ
പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
എസ് രാഘവൻ നായർ കൺവീനറായ പ്രസീഡിയമാണ് രണ്ട് ദിവസത്തെ പ്രതിനിധി
സമ്മേളനം നിയന്ത്രിച്ചത്. ലതാ ഷിജു മിനിട്സ് കമ്മിറ്റി കൺവീനറായും എ
മോഹൻദാസ് പ്രമേയ കമ്മിറ്റി കൺവീനറായും പിപി ഷിജു ക്രഡൻഷ്യൽ കമ്മിറ്റി
കൺവീനറായും പ്രവർത്തിച്ചു. സമ്മേളനം 16 അംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും
25 അംഗ മണ്ഡലം കമ്മിറ്റിയംഗങ്ങളെയും തെരഞ്ഞെടുത്തു.
എ.എസ് .ആനന്ദകുമാറിനെ മണ്ഡലം സെക്രട്ടറിയായി തെരഞ്ഞെടുത്തു.
എ എസ് ആനന്ദകുമാർ, എൻ അയ്യപ്പൻ നായർ, ജി എൻ ശ്രീകുമാരൻ, എസ് രാഘവൻ
നായർ, എൽ ശശികുമാർ, പ്രൊഫ എം ചന്ദ്രബാബു, എ മോഹൻ ദാസ്, പി പി ഷിജു, വി ഐ
ഉണ്ണികൃഷ്ണൻ, വി എസ് സജീവ്കുമാർ, അമരവിള സലിം, വട്ടവിള ഷാജി, പി വൽസലം, ലതാ
ഷിജു, പി വിജയൻ, എൻ സജീവൻ, സി പ്രേംകുമാർ, സി ഷിബുകുമാർ, ജി കെ മോഹനൻ, എസ്
എസ് ഷെറിൻ, എൻ കെ അനിതകുമാരി, എൽ ടി പ്രശാന്ത്, ആറ്റുപുറം സജി, ചെങ്കൽ
സുരേഷ്, എഡ്വിൻ എന്നിവരാണ് നെയ്യാറ്റിൻകര നിയോജക മണ്ഡലം കമ്മിറ്റിയംഗങ്ങൾ
2. മന്ത്രി ജി ആർ അനിൽ പ്രതിനിധി സമ്മേളനത്തെ അഭിവാദ്യം ചെയ്യുന്നു.
3. സി ദിവാകരൻ അഭിവാദ്യം ചെയ്ത് സംസാരിക്കുന്നു.