അക്ഷരകേരള​യുടെ ​വൈകല്യം മറ​ന്ന് സൗഹൃദ കൂട്ടായ്മ

 



അക്ഷരകേരള​യുടെ ​വൈകല്യം മറ​ന്ന്  സൗഹൃദ കൂട്ടായ്മ
നെയ്യാറ്റിൻകര​;​ അക്ഷരകേരള​യുടെ ​വൈകല്യം മറ​ന്ന്  സൗഹൃദ കൂട്ടായ്മ​;​അക്ഷരകേരള ബ്ലൈൻഡ് ഡഫ് വികലാംഗ സംരക്ഷണ സേവാ സംഘത്തിന്റെ നേതൃത്വത്തിൽ ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളേയും രക്ഷകർത്താക്കളേയും പങ്കെടുപ്പിച്ചുകൊണ്ട് ഓലത്താണി സെന്റ് ത്രേസ്യാസ് സ്കൂളിൽ വച്ച് പഠനോത്സവവും വൈകല്യം മറന്ന സൗഹൃദ കൂട്ടായ്മയും സംഘടിപ്പിച്ചു. പഠനോത്സവത്തിന്റെ ഭാഗമായി സെമിനാർ, ചർച്ചാ ക്ലാസ്, പുതുവസ്ത്ര വിതരണം, പഠനോപകരണ വിതരണം, സ്നേഹവിരുന്ന്, അനുമോദനവും സംഘടിപ്പിച്ചു.


 പഠനോത്സവത്തിന്റെ ഉദ്ഘാടനം അക്ഷരകേരള രക്ഷാധികാരി ഉഷാദേവിയുടെ  അദ്ധ്യക്ഷതയിൽ ഓലത്താണി തിരുഹൃദയ ദേവാലയം ഇടവക വികാരി, .ഫാദർ കിരൺരാജ് ഉദ്ഘാടനം ചെയ്തു.


 വിശിഷ്ട വ്യക്തികളായ വികലാംഗ കോർപ്പറേഷൻ ചെയർപേഴ്സൺ അഡ്വ. എം.വി. ജയാഡാളി, മലയാള മനോരമ നല്ലപാഠം അവാർഡ് ജേതാവ്. സി.എസ്.സന്തോഷ് കുമാർ,  രാധാകൃഷ്ണൻ, മജീഷ്യൻ ലാൽ കാലാകർ, തിരുപുറം ഉണ്ണികൃഷ്ണൻ എന്നിവരെ ആദരിച്ചു. പ്രസ്തുത പരിപാടിയിൽ സംഘം ജനറൽ സെക്രട്ടറി കെ.അനിൽകുമാർ സ്വാഗതം ആശംസിക്കുകയും മുനിസിപ്പൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് ഫ്രാങ്ളിൻ, വികസന കമ്മിറ്റി ചെയ്മാൻ കെ.കെ.ഷിബു,   തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് രാഭായി ചന്ദ്രൻ, പഞ്ചായത്ത് മെമ്പർ നുള്ളിയോട് അനിൽ

കുമാർ, ഷാഹുൽ ഹമീദ്, ഗി രിജാദേവി, കരിക്കുലം കമ്മിറ്റിം അംഗം ഡോ.സന്തോഷ് കുമാർ, കൗൺസിലർ പെരുംപഴുതൂർ ഗോപൻ, സംഘം ജനറൽ കൺവീനർ ചെമ്പൂര് മോഹനകുമാരി, സംഘം രക്ഷധികാരി. അഡ്വ.കെ.ആർ.ഷിജിലാൽ, സംഘം ചെയർമാൻ എസ്.റ്റി.ചന്ദ്രരാജ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
Previous Post Next Post