നീണ്ടകരതാലൂക്ക് ആശുപത്രിയില്‍ ഗുണ്ടാ സംഗം അഴിഞ്ഞാടി ;ആയുധങ്ങളുമായി എത്തി ഡോക്ടറെയും നഴ്സിനെയും ആക്രമിച്ചു

 

നീണ്ടകരതാലൂക്ക് ആശുപത്രിയില്‍ ഗുണ്ടാ സംഗം അഴിഞ്ഞാടി   ;ആയുധങ്ങളുമായി എത്തി ഡോക്ടറെയും നഴ്സിനെയും ആക്രമിച്ചു

കൊല്ലം: ആയുധങ്ങളുമായെത്തിയ മൂന്നംഗസംഘം നീണ്ടകര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെയും സ്റ്റാഫ് നഴ്സിനെയും ആക്രമിച്ചു. ഡോ. ഉണ്ണിക്കൃഷ്ണന്‍, നഴ്സ് ശ്യാമിലി എന്നിവര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. അത്യാഹിതവിഭാഗത്തിലെ മരുന്നു വിതരണംചെയ്യുന്ന സ്ഥലം അക്രമികള്‍ അടിച്ചുതകര്‍ത്തു. നീണ്ടകര സ്വദേശികളായ വിഷ്ണു, രതീഷ് അഖില്‍ എന്നിവരാമ് അക്രമം നടത്തിയത്. ഇവര്‍ ഒളിവിലാണെന്നും പോലീസ് പറഞ്ഞു

നീണ്ടകരതാലൂക്ക് ആശുപത്രിയില്‍ ഗുണ്ടാ സംഗം  ;ആയുധങ്ങളുമായി എത്തി ഡോക്ടറെയും നഴ്സിനെയും ആക്രമിച്ചു
ചൊവ്വാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. ആക്രോശത്തോടെ എത്തിയ യുവാക്കള്‍ ആരോഗ്യപ്രവര്‍ത്തകരെ അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു. സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ച യുവാക്കള്‍ ഒടുവില്‍ ബൈക്കില്‍ കടന്നുകളഞ്ഞു . രണ്ടുദിവസംമുമ്പ് ആശുപത്രിയിലെത്തിയ രോഗിയോട് മുഖാവരണം ധരിക്കാന്‍ പറഞ്ഞതിന്‍റെ പേരില്‍ ജീവനക്കാരും രോഗിയോടൊപ്പം വന്നവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതിന്‍റെ പേരിലാണ് അക്രമമുണ്ടാക്കിയതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഉടന്‍തന്നെ ആശുപത്രി അധികൃതര്‍ പോലീസില്‍ അറിയിച്ചു. സ്പെഷ്യല്‍ ബ്രാഞ്ച് എ.സി.പി. അശോക്കുമാര്‍ ആശുപത്രിയിലെത്തി ജീവനക്കാരോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.

സംഭവത്തില്‍ നടപടിയുണ്ടാകുന്നതുവരെ നീണ്ടകര താലൂക്ക് ആശുപത്രിയില്‍ ഒ.പി. ബഹിഷ്കരിക്കുമെന്ന് കെ.ജി.എം.ഒ.എ. ജില്ലാ പ്രസിഡന്‍റ് ഡോ. റീന പറഞ്ഞു. ഉടന്‍ നടപടിയുണ്ടാകാത്തപക്ഷം ബഹിഷ്കരണം കൊല്ലം ജില്ലയൊട്ടാകെ വ്യാപിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.



ജീവനക്കാരെ പരിക്കേൽപ്പിച്ച പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലം നീണ്ടകരയിൽ ദേശീയപാത ഉപരോധിച്ചു ​.​പ്രതികളെ പിടിക്കാൻ ഉള്ള കാലതാമസം എന്നാണ് പൊലീസ് വ്യക്തമാക്കുന്നത് സ്വാഭാവികമായും പ്രതികളെ പിടിക്കാൻ താമസിക്കുന്നത്​ ​ പ്രതിഷേധത്തിന് കാരണമായി​.​സാധാരണക്കാർ വീണ്ടും ബുദ്ധിമുട്ടുണ്ടാകും ആശുപത്രി പ്രവർത്തനം തടസ്സപ്പെട്ടിരിക്കുകയാണ് ​.​ ദേശീയപാത ​യിലെ ​ യാത്രക്കാർ ഉൾപ്പെടെയുള്ളവർ ബുദ്ധിമുട്ട് ആനുഭവിക്കുക​ ​യാണ് പോലീസ് നൽകുന്ന വിശദീകരണം ​.ആശുപത്രിയുടെ ​ പ്രവർത്തനം പൂർണമായും തടസ്സപ്പെട്ടിരിക്കുകയാണ് പ്രധാനമായിട്ടും ഈ പ്രതികളെ പിടികൂടുന്നതിന് സമരവുമായി മുന്നോട്ടുപോകുമെന്ന് ഉള്ളതാണ് ഇപ്പോഴും ആശുപത്രി ജീവനക്കാർ ഒന്നടങ്കം പറയുന്നു​.​ ​വിവിധ ​ സംഘടനകളുടെ നേതൃത്വത്തിൽ ഉള്ള പ്രതിഷേധം തുടരുകയാണ് ​.​യൂത്​ കോൺഗ്രസ് ,aiyf ,dyfi തുടങ്ങിയ സംഘടനകൾ ​ ആശുപത്രി ജീവനക്കാർക്ക് പിന്തുണയുമായി വിവിധ യുവജന സംഘടനകൾ ആശുപത്രിയിലേക്ക് എത്തിയിരുന്നു ​.​

യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതികളെ പിടികൂടണമെന്നു  ആവശ്യപ്പെട്ട് പോലീസിന് വീഴ്ച ആരോപിച്ചുകൊണ്ട് ദേശീയപാത ഉപരോധിച്ചു ​.​പിന്നീട് ​ഇവരെ ​അറസ്റ്റ് ചെയ്ത് നീക്കി​.പ്രതികളെ ഉടൻ തന്നെ പിടികൂടുന്നതാണ് മൂന്നുപേരും നീണ്ടകര​ ​ സ്വദേശികളാണ് ​.​ഇവരെ തിരയുന്നുണ്ടന്നും​ ഒളിവിലാണെന്നുമാണ് ​ പോലീസ് ഇതിനു നൽകുന്ന ഒരു വിശദീകരണം ​.​പോലീസിൻറെ ഭാഗത്തുനിന്ന് യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ല എന്നും പോലീസ് വിശദീകരിക്കുന്നു​.കേസ് എടുത്തന്നും ​ ​പരാതിയിൽ ​ പോലീസിന് കൃത്യമായ ഇടപെട്ടിരുന്നു എങ്കിലും പ്രതികളെ പിടികൂടാൻ ​വീടുകളിൽ എത്തിയിരുന്നെന്നും പോലീസ് ഭാഷ്യം .​ കഴിഞ്ഞ 19 ന് ഉണ്ടായ സംഭവത്തെ തുടർന്ന് പോലീസ് പ്രതികളെ പിടികൂടാൻ വേണ്ടി ​ഇവരുടെ ​വീടുകളിലെത്തി  തുടർന്ന് വീണ്ടും ഉണ്ടായ വൈരാഗ്യത്തിലാണ് വീണ്ടും രണ്ടാമതു​ ​ ആശുപത്രിയിൽ ആക്രമിച്ചതെന്നാണ് പോലീസ്​ പറയുന്നത് .​



​സമരവുമായി ​മുന്നോട്ടുപോകാൻ ആരോഗ്യപ്രവർത്തകർ തീരുമാനിച്ചിട്ടുണ്ട് നിലവിൽ ആശുപത്രിയുടെ പ്രവർത്തനം തടസ്സപ്പെട്ടിരിക്കുകയാണ് പ്രതികളെ ഉടൻ പിടികൂടുമെന്നും മാത്രമാണ് പോലീസ് അറിയിച്ചിരിക്കുന്നത് ​.​





Previous Post Next Post