ആരോഗ്യ സംരക്ഷണം സൈക്ലിങ്ങിങ്ങിലൂടെ
തിരുവനന്തപുരം;
സൈക്ലിങ്ങിങ്ങിലൂടെആരോഗ്യം നിലനിർത്താമെന്നു ഒരുകൂട്ടം
സൈക്കിൾ യാത്രികരുടെ കൂട്ടായ്മ.രണ്ടു വർഷമായി
സൈക്ലിങ്ങിങ്ങനു നേതൃത്വം കൊടുക്കുന്ന ഒരു കൂട്ടം യുവാക്കളാണ് ഇത് തെളിയിച്ചത് .
ഇരുനൂറോളം അംഗങ്ങളുണ്ട് ഈ സംഘടനയിൽ .വിദ്യാർഥികൾ മുതൽ സർക്കാർ
ജീവനക്കാരും കൂട്ടായ്‌മയിൽ പങ്കാളികളാണ് .സാധാരണ സൈക്കിൾ യാത്ര കൾ
കൂടാതെ വർഷത്തിൽ നിരവധി ദീർഘദൂര യാത്രയും നടത്താറുണ്ട് .പാലസ് ടു പാലസ്
യാത്രയുടെ ഭാഗമായി തിരുവനന്തപുരം മുതൽ പദ്മനാഭപുരം കൊട്ടാരം വരെ
ഒരു ദീർഘദൂര യാത്രയാണ് ഒടുവിൽ സംഘടിപ്പിച്ചത് .
ജില്ലയിലെ നെയ്യാറ്റിൻകര,നെടുമങ്ങാട് ,കാട്ടാക്കട,തിരുവനന്തപുരം,താലൂക്കിലെ
യുവാക്കളുടെ കൂട്ടായ്‌മയാണ് ദിവസവും രാവിലെയും ഇടവേളകളിലും സൈക്ലിങ്
നടത്തുന്നത് .വളർന്നു വരുന്ന യുവ സമൂഹം മദ്യ മയക്കുമരുന്ന് ഉപയോഗത്തിലേക്ക്
മാറാതെ സൈക്ലിംഗ് എന്ന വ്യായാമത്തിലൂടെ കടന്നു പോകുമ്പോൾ പുതിയ തലമുറ
മാറ്റത്തിൻറെ പാതയിലേക്ക് മാറുന്നതായി കാണാം .ആരോഗ്യമുള്ള ഒരു യുവതലമുറ
ഇങ്ങനെ ഉണ്ടാവുകയാണ് .
സൈക്ലിങ്ങിങ്ങിനിടയിൽ യുവാക്കൾ അപകടത്തിൽ പെടുന്നത്
സാധാരണയായിട്ടുണ്ട് .റോഡ് നിയമങ്ങൾ കാറ്റിൽ പറത്തി ബൈക്ക് യാത്രികരും ബസ്സ്
ലോറി തുടങ്ങിയവാഹനങ്ങൾ സൈക്കിൾ യാത്രികരെ തട്ടിയിട്ട് കടന്നു പോകുന്നത് .
പോലീസ് നിയന്ദ്രിക്കേണ്ട സമയം ആസന്നമായിരിക്കുന്നു .