ശ്രീ കാരുണ്യ സ്കൂളിലെ അന്തേവാസികൾക്ക് കൈത്താങ്ങായി ഹ്യൂമൻ റൈറ്റ്സ് ഫോറം

 

 ശ്രീ കാരുണ്യ സ്കൂളിലെ അന്തേവാസികൾക്ക് കൈത്താങ്ങായി ഹ്യൂമൻ റൈറ്റ്സ് ഫോറം

തിരുവനന്തപുരം;നെയ്യാറ്റിൻകരയിലെ  വഴുതൂർ  ശ്രീ കാരുണ്യ സ്കൂളിലെ അന്തേവാസികൾക്ക് കൈത്താങ്ങായി ഹ്യൂമൻ റൈറ്റ്സ് ഫോറം തിരുവനന്തപുരംജില്ലാകമ്മിറ്റി. കുട്ടികൾക്ക് ആവശ്യമായ ഭക്ഷണ പദാർത്ഥങ്ങൾ തുണിത്തരങ്ങൾ സാനിറ്ററി ഐറ്റങ്ങൾ എന്നിവ നൽകുകയുണ്ടായി. ഹ്യൂമൻ റൈറ്റ്സ് ഫോറം തിരുവനന്തപുരം ഡിസ്ട്രിക് പ്രസിഡണ്ട് ഡോക്ടർ അലിഫ് ഖാൻറെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ചൈൽഡ് വെൽഫെയർ ഓഫീസർ കൂടിയായ നെയ്യാറ്റിൻകര സിഐ സാഗർ സ്ഥാപനത്തിന്റെ ചെയർ  പേഴ്‌സൺ അനിതാ സുരേഷിന് കൈമാറി . ശ്രീ കാരുണ്യ സ്കൂളിൽ ആകെയുള്ള 130 പേരിൽ 65 പേര് ബോർഡിങ്ങിലുണ്ട് ഇതിൽ നാൽപ്പതു പേർ
സ്വന്തമായി പ്രഥമിക കർത്യവ്യങ്ങൾ നടത്താൻ കഴിവുള്ളവരാണ്.
ശേഷിക്കുന്നവരെ നോക്കുവാൻ ജീവനക്കാരുണ്ട് .നിലവിൽ സ്ഥാപനം നടത്തുന്നത് വാടക കെട്ടിടത്തിലാണ് .സർക്കാരിന്റെ ഗ്രാന്റ് ലഭിക്കുന്നു വെങ്കിലും നടത്തിക്കൊണ്ടു പോകാൻ ബുദ്ധിമുട്ടാണ് .വല്ലപ്പോഴും ഇങ്ങനെയുള്ള നല്ലമനസ്സിന്റെ ഉടമകളുടെ
സഹായമാണ്  സ്ഥാപനം മുന്നോട്ടു പോകാൻ ഊർജം നൽകുന്നതെന്ന് അനിതാസുരേഷ് പറഞ്ഞു.
വാടകക്ക് ഉള്ള കെട്ടിടം വിലക്ക് വാങ്ങാൻ അഡ്വാൻസു നല്കിയിട്ടുണ്ടങ്കിലും ഇത് വിലക്ക് വാങ്ങാൻ സ്വമനസ്സുകൾ കനിയേണ്ടിവരും . നെയ്യാറ്റിൻകര സിഐ സാഗർ  വിശിഷ്ടാതിഥിയായി പങ്കെടുത്തുകൊണ്ട് കുട്ടികൾക്കുള്ള ഉപകാരങ്ങൾ നൽകി സംസാരിക്കുകയുണ്ടായി തദവസരത്തിൽ ആശംസകൾ നേർന്നുകൊണ്ട് വൈസ് പ്രസിഡൻറ് അനിൽ നെടിയാൻകോഡ് , ഓർഗനൈസർ സജിൻ ലാൽ, ട്രഷറർ ലാംസി, ഹ്യൂമൻ റൈറ്റ് ഫോറം പ്രവർത്തകരും പങ്കെടുത്തു






Previous Post Next Post