ബസ്സുകൾ കൂട്ടിമുട്ടി:നിരവധി പേർക്ക് പരുക്ക് : ദേശീയപാതയിൽ ഗതാഗതം വഴിമുട്ടി.
നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ഗ്രാമത്ത് വളവിൽ KSRTC ബസ്സും VSSC യുടെ ബസ്സും തമ്മിൽ കൂട്ടിമുട്ടിയാണ് അപകടം ഉണ്ടായത്. ഇന്ന് ആതിരാവിലെ യാണ് സംഭവം.പാറശാലയിൽ നിന്നു കൊട്ടാരക്കരക്കു പോകുകയായിരുന്നKSRTC ഫാസ്റ്റ് പാസ്സഞ്ചറും തിരുവനന്തപുര ത്തു നിന്ന് പാറശാലഭാഗത്തുള്ള ജീവനക്കാരെ കൊണ്ടുവരാൻ പോയ VSSC ബസ്സും തമ്മിലാണ് കൂട്ടി മുട്ടിയത്.അപകടത്തിന് കാരണമായത് .
കൊടും വളവിൽ ഇടയ്ക്കു കയറിവന്ന ഓട്ടോയാണ് വില്ലനായത് .ഓട്ടോയെ ഇടിക്കാതെ VSSC യുടെ ബസ്സ് വെട്ടിതിരിച്ചപ്പോളാണ് അപകടമുണ്ടായത് . പരുക്കേറ്റ | KSRTC ഡ്രൈവർ ചെങ്കൽ സ്വദേശി ആനിലിനെ കൂടാതെ പരുക്കേറ്റ 15 ഓളം ബസ്സ് യാത്രികരെ തിരുവനന്തപുരം മെഡിക്കൽ ക്കോളേജിലേക്ക് മാറ്റി. ബസ്സുകൾ കൂട്ടിമുട്ടി കിടക്കുന്നതു കാരണം ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം താറുമാറായി.ഫയർഫോർസും പോലീസും ചേർന്ന് ജെസിബി ഉപയോഗിച്ച് കൊരുത്തുകിടന്ന ബസ്സുകൾ മാറ്റി തുടർന്ന് ഗതാഗതം പുനഃസ്ഥാപിച്ചു .നെയ്യാറ്റിൻകര ഗ്രാമം വളവിൽ ഒരുമാസം പത്തിലധികം അപകടങ്ങൾ പതിവാകുന്നുണ്ട് .ഇതിനു മുൻപ് വല്യ അപകടവും നിരവധി മരണങ്ങളും ഉണ്ടായിട്ടുണ്ട് .ട്രാഫിക് സിഗ്നലോ കൊടിയ വളവിൽ സ്ഥാപിക്കാറുള്ള മിററുകളോ സ്ഥാപിക്കാൻ അതികൃതർ തയ്യാറാകണം .