വൃക്ക സംബന്ധമായ അസുഖം ബാധിച്ചശശിധര​ന്​ ​ ചികിത്സാ ധനസഹായനിധി


 വൃക്ക സംബന്ധമായ അസുഖം ബാധിച്ചശശിധരന്​ ​ ചികിത്സാ ധനസഹായനിധി


​നെയ്യാറ്റിൻകര ;​കുളത്തൂർ ഗ്രാമ പഞ്ചായത്തിലെ കോട്ടയ്ക്കകം വാർഡിൽ ഐശ്വര്യ ഭവനിൽ താമസിക്കുന്ന ശ്രീ. കെ. ശശിധരൻ (48) വൃക്ക സംബന്ധമായ അസുഖം ബാധിച്ച് കഴിഞ്ഞ അഞ്ചുവർഷക്കാലമായി ചികിത്സയിലാണ്. ഇപ്പോൾ ഒരു വർഷക്കാലമായി പുർണ്ണമായും ഡയാലിസിസിന് വിധേയനാവുകയാണ്. വൃക്ക രോഗത്താൽ അവശനായ അദ്ദേഹത്തിന് പുതിയതായി വൃക്ക വച്ചുപിടിപ്പിച്ചേ മതിയാകു. പലതരത്തിലുള്ള അന്വേഷണങ്ങൾക്കൊടുവിൽ അദ്ദേഹത്തിന്റെ പ്രിയ പത്നിയാണ് വൃക്ക ദാനം ചെയ്യുന്നത്. ശസ്ത്രക്രിയയ്ക്ക് ഡോക്ടർമാർ നിശ്ചയിച്ചിരിക്കുന്ന തീയതി 29. 07. 2022 ആണ്. ടിയാന് സ്വന്തമായി ഒരു ഭവനം ഒഴിച്ച് മറ്റു സാമ്പത്തിക ശേഷി ഒന്നും തന്നെയില്ല. പറക്കമുറ്റാത്ത രണ്ടു മക്കളാണുള്ളത്. ഓട്ടോറിക്ഷ ഓടിച്ചാണ് ഈ അസുഖത്തിനു നടുവിലും ദൈനംദിന ജീവിതം നയിച്ചു പോന്നിരുന്നത്. നിലവിൽ ഒരു തരത്തിലുള്ള തൊഴിലും ചെയ്ത് നിത വൃത്തി കഴിച്ചുകൂട്ടാൻ കഴിയുന്നില്ല. കഷ്ടപ്പാടിന്റെയും വേദനയുടെയും നടുവിൽ ജീവിതം തള്ളിനീക്കാൻ പാടുപെടുമ്പോൾ ശസ്ത്രക്രിയയ്ക്കുള്ള ഭാരിച്ച ചെലവ് കണ്ടെത്താൻ കഴിയാതെ ടിയാനും കുടുംബവും നട്ടം തിരിയുകയാണ്. ഈ സാഹചര്യം ബോധ്യപ്പെട്ട തിന്റെ അടിസ്ഥാനത്തിൽ ടിയാനെയും കുടുംബത്തെയും സഹായിക്കാനുള്ള നടപടിയുടെ ഭാഗമായി 23.06. 2022-ൽ ഇന്നാട്ടിലെ പൗരന്മാരുടെ ഒരു കുട്ടായ്മ CNRA ഹാളിൽ യോഗം ചേർന്ന് ഒരു ആക്ഷൻ കൗൺസിലിന് രൂപം നൽകിയിട്ടുള്ളതുമാണ്. ആയതിനാൽ എല്ലാ സുമനസ്സുകളും ഉദാരമായി സാമ്പത്തിക സഹായം നൽകി ഈ ജീവകാരുണ്യ പ്രവർത്തന ത്തിൽ പങ്കാളികളാകണമെന്ന് സവിനയം അഭ്യർത്ഥിക്കുന്നു.

| ശശിധരന്റെ SBI A/c. No. 57060706874, IFSC Code: SBIN0070460​ ​ബ്രാഞ്ച് - ഉദിയൻകുളങ്ങര G Pay No. 9746573225

ആക്ഷൻ കൗൺസിലിനുവേണ്ടി രക്ഷാധികാരികൾ

1. ശ്രീ. ജി. സുധാർജുനൻ, കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

2. ശ്രീമതി സുര്യ. എസ്. പ്രേം, ജില്ലാ പഞ്ചായത്ത് അംഗം

3. ശ്രീമതി അൽവഡിസ. എ. പാറശാല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് 4. ശ്രീമതി മേരി, കോട്ടയ്ക്കകം വാർഡ് മെമ്പർ

5. ശ്രീ. എ. സുരേഷ്കുമാർ, അരുവല്ലൂർ വാർഡ് മെമ്പർ 6. ശ്രീമതി വി. രാജി, എച്ച്.എസ്. വാർഡ് മെമ്പർ

7. ശ്രീ. സജിത്. എസ്.ജി., ഊരംവിള വാർഡ് മെമ്പർ ചെയർമാൻ ശ്രീ. വി. ഭുവനചന്ദ്രൻ നായർ - 9447157139 ജനറൽ കൺവീനർ ശ്രീ. എ. ഗോപാലൻ - 9995971953

ഗാന്ധിനഗർ
Previous Post Next Post