ഓലത്താന്നി നവകേരള​ ക്ലബ്ബിൻറെ ​ ​വാർഷികവും ​ പഠനോപകരണ വിതരണവും

ഓലത്താന്നി നവകേരള ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൽ പഠനോപകരണ വിതരണം

തിരുവനന്തപുരം: നെയ്യാറ്റിൻകര ഓലത്താന്നി നവകേരള ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ 63-ാം വാർഷികവും ഓണാഘോഷത്തിന്റെയും ഭാഗമായി വർഷംതോറും നടത്തി വരാറുള്ള പഠനോപകരണ വിതരണവും സംഘടിപ്പിച്ചു. ക്ലബ്ബ് പ്രസിഡന്റ് സന്ദീപ് അധ്യക്ഷത വഹിച്ച യോഗത്തിൽ അജേഷ് കുമാർ സ്വാഗതം ആശംസിച്ചു. ആകാശവാണി അവതാരകനും അധ്യാപകനുമായ പ്രമോദ് പെരുമ്പഴുതൂർ പരിപാടിയുടെ ഉദ്ഘാടന നിർവഹിച്ചു.


പരിപാടിക്ക് ക്ലബ്ബിന്റെ മുൻകാല സെക്രട്ടറി ശ്രീ.രാഘവൻ നായർ ആശംസ നേർന്നു.  മുൻകാല പ്രവർത്തകരും ഭരണ സമിതി അംഗങ്ങളും മെമ്പർമാരും അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു. ക്ലബ്ബിന്റെ പ്രവർത്തന മേഖലയിൽ വരുന്ന സെന്റ് ത്രേസ്യാസ് എൽ.പി.സ്ക്കൂൾ, SA LPS തേരിവിള സ്ക്കൂൾ, വിക്ടറി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ തുടങ്ങി മൂന്ന് സ്കൂളിലെയും നാട്ടിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്കടക്കം 200 ഓളം പേർക്ക് പഠനോപകരണം വിതരണം ചെയ്തു. ക്ലബ് സെക്രട്ടറി ഗോകുൽ നന്ദിയും പറഞ്ഞു.

 


Previous Post Next Post