പട്ടം തണുപിള്ളയുടെ സ്മരണയിൽ മകൾ ദേശീയ പതാക
സരസ്വതി അമ്മ
ഏറ്റുവാങ്ങി
തിരുവനന്തപുരം
:
പട്ടം തണുപിള്ളയുടെ സ്മരണയിൽ മകൾ ദേശീയ പതാക
സരസ്വതി അമ്മ
ഏറ്റുവാങ്ങി
.75
മത്
സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ശ്രീവരാഹം ഗവൺമെൻറ് യുപി സ്കൂളിലെ കുട്ടികൾ സമ്മാനിച്ച ദേശീയ പതാക
ഏറ്റുവാങ്ങുമ്പോൾ സരസ്വതി അമ്മയുടെ മനസ്സിൽ അച്ഛൻ താണുപിള്ളയുടെ സ്മരണകൾ
ഇരമ്പി . പോലീസ് അച്ഛനെ അറസ്റ്റ് ചെയ്തു കൊണ്ടു പോയപ്പോൾ നിലവിളിച്ചു
കരഞ്ഞതും ഗാന്ധിജിക്കൊപ്പം നടന്നതും എല്ലാം അവർ ഓർമ്മച്ചെടുത്തു.
ആസാദിക
അമൃത മഹോത്സവത്തിന്റെ ഭാഗമായാണ് സ്വാതന്ത്ര്യസമരം അടുത്തു കണ്ട
സരസ്വതിയമ്മയെ ആദരിക്കാനും ദേശീയ പതാക കൈമാറാനും കുട്ടികളും അധ്യാപകരും
പിടിപി നഗറിലെ അവരുടെ വീട്ടിൽ എത്തിയത്. അച്ഛന്റെ സ്വാതന്ത്ര്യ സമര
പോരാട്ടങ്ങളുടെ കനൽ വഴികൾ ഓർമിച്ചെടുത്ത 85 കാരിയായ മകളുടെ കണ്ണുകൾ
നിറഞ്ഞൊഴുകി. പിന്നെ കുരുന്നുകളുടെ ചോദ്യങ്ങൾക്ക് പുഞ്ചിരിയോടെ മറുപടി
.രാത്രി വൈകി വരുന്ന അച്ഛനായി ഉറക്കമൊഴിച്ച് കാത്തിരുന്നതും അച്ഛനോടൊപ്പം
കളിച്ചതുമെല്ലാം ഇളയ മകളായ അവർ പങ്കുവച്ചു. കുട്ടികൾ സമ്മാനിച്ച പതാക
ശനിയാഴ്ച വീട്ടിൽ ഉയർത്തും. പട്ടത്തിന്റെ ജീവിച്ചിരിക്കുന്ന ഏക മകളാണ്
സരസ്വതിയമ്മ. ഹെഡ്മിസ്ട്രസ് അജിത സി പി പൊന്നാടയണിയിച്ചു. ശ്രീവരാഹം വനിതാ
സമിതി സെക്രട്ടറി പത്മിനി, അധ്യാപകരായ ബിന്ദു, ബിബിൻ, ശ്യാമള ,സുമം, സജീഷ്
എന്നിവർ പങ്കെടുത്തു പട്ടംഅപ്ഗ്രേഡ് ചെയ്ത സ്കൂളാണ് ശ്രീവരാഹം.
അദ്ദേഹത്തിന്റെ ഭാര്യ പൊന്നമ്മ താണുപിള്ളയുടെ വീടും പട്ടത്തിന്റെ സമാധിയും
സ്കൂളിനടുത്താണ് . സ്വതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ
സ്കൂളിൽ സംഘടിപ്പിച്ചിട്ടുണ്ട്.