ഡോ.ആദിത്യാ മഹേഷിനെ എസ് എൻ ഡി പി പാറശാല യൂണിയൻ ആദരിച്ചു


 ഡോ.ആദിത്യാ മഹേഷിനെ എസ് എൻ ഡി പി പാറശാല യൂണിയൻ ആദരിച്ചു


നെയ്യാറ്റിൻകര:  മദ്രാസ് സർക്കാർ മെഡിക്കൽ കോളേജി(എം എം സി)ൽ  നിന്നും എം
ബി ബി എസിന്  ഉന്നത വിജയം കരസ്ഥമാക്കിയ ഡോ.ആദിത്യാ മഹേഷിനെ എസ് എൻ ഡി പി
യോഗം പാറശാല  യൂണിയനുവേണ്ടി യോഗം മുൻ  ഇൻസ്പെക്റ്റിങ്  ഓഫീസറും ഡയറക്ടർ
ബോർഡ് അംഗവുമായ എസ് ലാൽകുമാർ പൊന്നാടയണിയിച്ച് ആദരിച്ചു.ഡോ. ആദിത്യാ
മഹേഷിന്റെ വസതിയിൽ നടന്ന ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് എ പി വിനോദ്, വൈസ്
പ്രസിഡന്റ് വി കൃഷ്ണൻകുട്ടി, എന്നിവർ ആശംസകൾ അർപ്പിച്ചു .യൂണിയൻ
കൗൺസിലർമാരായ ആർ. രാജേന്ദ്ര ബാബു,കൊറ്റാമം രാജേന്ദ്രൻ,യൂത്ത് മൂവ്മെന്റ്
മുൻ യൂണിയൻ സെക്രട്ടറി എസ് ശ്രീകണ്ഠൻ,കുന്നത്തുകാൽ ശാഖാ കൺവീനർ
കുന്നത്തുകാൽ മണികണ്ഠൻ,ശാഖാ ചെയർമാൻ എം വിദ്യാധരൻ, വൈസ് ചെയർമാൻ ഗോപിനാഥ്
അരമനശ്ശേരി, ജോയിന്റ് കൺവീനർ രാജേഷ് ചെമ്പകശ്ശേരി, , കമ്മറ്റി അംഗങ്ങളായ
വി  സുഭാഷ്,ശശീന്ദ്രൻ കുംകുമശേരി, സുകു തുടങ്ങിയവർ പങ്കെടുത്തു.എസ് എൻ ഡി
പി യോഗം  കുന്നത്തുകാൽ ശാഖാ കൺവീനറും പത്ര പ്രവർത്തകനുമായ കുന്നത്തുകാൽ
മണികണ്ഠന്റെയും എസ് വനജാകുമാരിയുടെയും മകളാണ് ഉന്നത വിജയം കരസ്ഥമാക്കിയ
ഡോ.ആദിത്യാ മഹേഷ്.
-
ഫോട്ടോ : ഡോ.ആദിത്യാ മഹേഷിനെ എസ് എൻ ഡി പി യോഗം പാറശാല  യൂണിയനുവേണ്ടി
യോഗം മുൻ  ഇൻസ്പെക്റ്റിങ്  ഓഫീസറും ഡയറക്ടർ ബോർഡ് അംഗവുമായ എസ് ലാൽകുമാർ
പൊന്നാടയണിയിച്ച് ആദരിക്കുന്നു.
Previous Post Next Post