അടിയന്തിരാവസ്ഥയെക്കാൾ ഭീകരതയെന്നു കോൺഗ്രസ് .
മുഖ്യമന്ത്രിയുടെ ധനുവച്ചപുരം പരിപാടിയുടെ മുന്നോടിയായി കോൺഗ്രസ് , ബിജെപി നേതാക്കൾ കരുതൽ തടങ്കലിൽ
അടിയന്തിരാവസ്ഥയെക്കാൾ ഭീകരതയെന്നു കോൺഗ്രസ് .
തിരുവനന്തപുരം ;മുഖ്യമന്ത്രിയുടെ ധനുവച്ചപുരം പരിപാടിയുടെ മുന്നോടിയായി പ്രതിക്ഷേധം ഉണ്ടാകാതിരിക്കാൻ കോൺഗ്രസ് ,
ബിജെപി നേതാക്കൾ കരുതൽ തടങ്കലിൽ .പാറശാലയിൽ രണ്ടു ബിജെപി നേതാക്കളും ,കോൺഗ്രസിലെ പത്തോളം പേരെയുമാണ്
പോലീസ് കസ്റ്റഡിയിൽ എടുത്തത് .കൊല്ലിയോട് സത്യനേശൻ ,കൊല്ലയിൽ രാജൻ,മഞ്ചവിളാകം ജയകുമാർ ,
മഞ്ചവിളാകം ജയൻ ,പെരുമ്പഴുതൂർ മണ്ഡലം പ്രസിഡന്റ് ശ്രീ തവരവിള റെജി മണ്ഡലം വൈസ് പ്രസിഡന്റ്
പുന്നക്കാട് ജോസ്,യൂത്ത് കോൺഗ്രസ് നെയ്യാറ്റിൻകര നിയോജകമണ്ഡലം പ്രസിഡന്റിനെയും ജില്ലാ ജനറൽ
സെക്രട്ടറി പ്രമോദ് കാരോട് മണ്ഡലം പ്രസിഡന്റ് അനു എന്നിവരെയും കരുതൽ തടങ്കലിൽ ആക്കി..നെയ്യാറ്റിൻകര
പോലീസ് സബ് ഡിവിഷനിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ആയിരുന്നു
തടങ്കലിൽ ആക്കിയത് .മുഖ്യമന്ത്രിയുടെ ധനുവച്ചപുരം പരിപാടിയിലേക്ക് ക്ഷണിച്ചവരെയും കരുതൽ തടങ്കലിൽ ആക്കിയാതായി
കോൺഗ്രസ് ആക്ഷേപമുന്നയിച്ചിട്ടുണ്ട് .മുൻപ് കെ .ക രുണാകരൻ മുഘ്യമന്ദ്രിയായിരിക്കെ റോഡിലൂടെ പായുന്നത്
ആക്ഷേപിച്ചിട്ടുള്ള പിണറായി തിരുവനന്ത പുരം മുതൽ പാറശാല വരെ പോലീസിനെ വിന്യസിച്ചു റോഡിലൂടെ
പായുന്നത് ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നു മുൻ കോൺഗ്രസ് ജില്ലാ പ്രെസിഡെന്റ് നെയ്യാറ്റിൻകര സനൽ ആരോപിച്ചു
ആയിരകണക്കിന് പോലീസുകാരെയാണ് ഇതിനായി ഉപയോഗിച്ചത് . യൂത് കോൺഗ്രസ് പ്രവർത്തകരെ
വലിച്ചിഴച്ചു കൊണ്ട് പോയത് അങ്ങേയറ്റം പ്രേധിക്ഷേധം ഉളവാക്കുന്ന സംഭവമാണ് .അടുത്തിടെ മുഖ്യ മന്ത്രിക്കെതിരെ
കോൺഗ്രസിന്റെ പ്രേധിക്ഷേധം ശക്തമായിട്ടുണ്ട് .മുഖ്യമന്ത്രിയുടെ ധനുവച്ചപുരം പരിപാടി അവസാനിച്ചശേഷം തടങ്കലിൽ ആക്കി യവരെ വിട്ടയച്ചു .
ധനുവച്ചപുരം ഐ ടി ഐ യിൽ എത്തിയ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനു നേരെ കരിംകൊടി.കാണിച്ച യുവമോർച്ചയുടെ മണ്ഡലം ജനറൽ സെക്രട്ടറി സുധീഷ്, മണ്ഡലം ട്രഷറർ
വിനോദ് ലക്ഷ്മണ, ചടങ്ങിൽ പങ്കെടുക്കാനെത്തിയ ബിജെപി പാറശാല മണ്ഡലംപ്രസിഡന്റ് അഡ്വ. മഞ്ചവിളാകം പ്രദീ പ് തുടങ്ങിയവരെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നു .
പെരുമ്പഴുതൂർ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തവര വിള റെജി യെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് പെരുമ്പഴുതൂർ മണ്ഡലം കമ്മറ്റി നടത്തിയ പ്രകടനം.