മഹാത്മാദേശീയ ഗ്രാമീണതൊഴിലുറപ്പ് തൊഴിലാളികളുടെ മാർച്ചും കൂട്ട ധർണ്ണയും
പാറശാല ; മഹാത്മാദേശീയ ഗ്രാമീണതൊഴിലുറപ്പ് തൊഴിലാളികളുടെ മാർച്ചും കൂട്ട ധർണ്ണയും .ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ കുളത്തൂർ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ കഴിഞ്ഞ ദിവസം ഉച്ചക്കട പോസ്റ്റാഫീസിന് മുന്നിൽ മാർച്ചും കൂട്ടധർണ്ണയും സംഘടിപ്പിച്ചു.ഘട്ടം ഘട്ടമായി തൊഴിലുറപ്പ് പദ്ധതി നിറുത്തലാക്കാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു ധർണ്ണ. 100 തൊഴിൽ ദിനങ്ങൾ വെട്ടികുറയ്ക്കാനുള്ള ശ്രമങ്ങളെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ച് ചെറുത്ത് തോൽപിക്കുമെന്ന് യോഗം ഉൽഘാടനം ചെയ്തുകൊണ്ട് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.ജി.സുബോധൻ പ്രസ്താവിച്ചു.
ഐഎൻടി യൂ സി സംസ്ഥാന സെക്രട്ടറി വി.ഭുവനചന്ദ്രൻ അദ്ധ്യക്ഷനായിരുന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.സുധാർജ്ജുനൻ സ്വാഗതം ആശംസിച്ചു. ഐഎൻടി യൂ സി ജില്ലാ പ്രസിഡന്റ് ശ്രീ.വി.ആർ. പ്രതാപൻ മുഖ്യ പ്രഭാക്ഷണം നടത്തി. ആയിരക്കണക്കിന് തൊഴിലാളികൾ പങ്കെടുത്ത മാർച്ചിലും കൂട്ട ധർണ്ണയിലും ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹികളായ വട്ടവിള വിജയൻ, വെള്ളനാട് ശ്രീകണ്ഠൻ, വിനോദ്സെൻ, പൊഴിയൂർ ജോൺസൻ, ഡൺസ്റ്റൻസി,സാബു, ജോസ് ഫാങ്കളിൻ, ശ്രീധരൻ നായർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡേവിസ്മരി, അരുൺദേവ്, ലൈല, മേഴ്സി, സന്തോഷ് രാജ്, ഗീതാസുരേഷ്, ശരത്, അരുൺദേവ്, സിറാഫീൻ, തുടങ്ങിയവർ പങ്കെടുത്തു .കെ.ഇ രത്ന രാജ് നന്ദി പ്രകാശിച്ചു.