ശ്രീ രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുവാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആറാലും മൂട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാഗത സംഘം ഓഫീസ് പ്രവർത്തനം ആരംഭിച്ചു, പത്താംകല്ലിലെ സുകുമാര ഭവനിൽ ആരംഭിച്ച സ്വാഗത സംഘം ഓഫീസിന്റെ ഉത്ഘാടനം ഡിസിസി മെമ്പർ അഡ്വ.S.P. സജിൻലാൽ ഉത്ഘാടനം ചെയ്തു, മണ്ഡലം പ്രസിഡന്റ് M. C.സെൽവരാജ് ചടങ്ങിൽ ആദ്യക്ഷനായി,കോൺഗ്രസ് നേതാക്കളായ പുന്നക്കാട് സജു, മോഹൻലാൽ, അജിത് കുമാർ, അഡ്വ. D. K. അജിത്, സജീവ്കുമാർ, അജികുമാർ എന്നിവർ സന്നിഹിതർ ആയിരുന്നു