നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിലെ പട്ടയമേള
സെപ്റ്റംബർ 23ന് രാവിലെ11 മണിയ്ക്ക് നെയ്യാറ്റിൻകര താലൂക്ക് ഓഫീസ് അങ്കണത്തിലാണ് പട്ടയമേള സംഘടിപ്പിച്ചത് എല്ലാവർക്കും ഭൂമി എല്ലാ ഭൂമിയ്ക്കും രേഖ - എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന സർക്കാരിൻ്റെ നയത്തിൻ്റെ ഭാഗമായി നെയ്യാറ്റിൻകര താലൂക്കിലെ നെയ്യാറ്റിൻകര മണ്ഡലത്തിലെ പട്ടയ വിതരണമാണ്. നടന്നത്
കെ ആൻസലൻ എം എൽ എ അദ്ധ്യക്ഷനായ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡി സുരേഷ് കുമാർ, നഗരസഭ ചെയർമാൻ പി കെ രാജ് മോഹൻ, , സബ് കളക്ടർ എം എസ് മാധവിക്കുട്ടി, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ് കെ ബെൻ ഡാർവിൻ, സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ കെ അനിത കുമാരി, സി പി ഐ മണ്ഡലം സെക്രട്ടറി എ എസ് ആനന്ദകുമാർ, സി പി ഐ എം ഏര്യാ സെക്രട്ടറി ടി ശ്രീകുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് അവനീന്ദ്രകുമാർ, ബിജെപി മണ്ഡലം പ്രസിഡൻ്റ് ആർ രാജേഷ്, എ കെ പുരുഷോത്തമൻ, എം എ കബീർ, നെല്ലിമൂട് പ്രഭാകരൻ, ഡി രതികു മാർ, അരുമാനൂർ ശശി, തുളസി, നെയ്യാറ്റിൻകര തഹസിൽദാർ ജെ എൽ അരുൺ തുടങ്ങിയവർ പങ്കെടുത്തു .നെയ്യാറ്റിൻകരയിൽ പവിത്രാനന്തപുരം കോളനി ,അതിയന്നൂർ ,കുളത്തൂർ,കാരോട് തുടങ്ങിയ സ്ഥലങ്ങളിലെ 68 താമസക്കാർക്കാണ് പട്ടയം ലഭിച്ചത് .