ക ണ്ടെയിനറുമായി വന്ന ട്രക്ക്
മറിഞ്ഞ് വീട് തകർന്നു.
നെയ്യാറ്റിൻകര, കൃഷ്ണപുരത്തു് ഇന്ന് രാവിലെ 5.30 ന് ആയിരുന്നു സംഭവം.
നെയ്യാറ്റിൻകര ബസ്റ്റാൻഡ് ഭാഗത്തു നിന്നു ദേശീയ പാതയിലൂടെ അമരവി ള
യിലേക്കു പോകുക ആയിരുന്ന ട്രക്ക് ഇടതു ഭാഗത്തുളള സ്റ്റേറ്റ് ബാങ്ക് കഴിഞ്ഞുള്ള
വളവിൽ ശ്യാമൽ കുമാർ വിശ്വാസിന്റെ സിനംതോസ് ഭവനിലേക്ക് ഇടിച്ചു
കയറുക യായിരുന്നു. വീട്ടിനു ള്ളിൽ സിദ്ധവൈദ്യൻ
ശ്യാമൽ കുമാർ വിശ്വാസും,
ഭാര്യ പുഷ്പറാണി വിശ്വാസ് ,മൂത്ത മകൻ സൂനം വിശ്വാസ് ,ഇളയ മകൻ സായം വിശ്വാസ്
അടക്കം നാലു പേരുണ്ടായിരുന്നു. ആർക്കും പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെ ട്ടു.
ഇടിയുടെ ആഘാതത്തിൽ വീട് പൂർണ്ണമായും തകർന്നിട്ടുണ്ട് .വാഹനം ഓടിച്ചിരുന്ന ബാബു ,ട്രക്ക് ഡ്രൈവർക്ക് കാലിൽ പരിക്കുണ്ട്.ഉദരഭാഗത്തു വാഹനത്തിന്റെ സ്റ്റീയറിങ് മുട്ടി വലിയ പരിക്കുണ്ട് .വിദക്ദ്ധ ചികിത്സക്കായി
എറണാകുളത്തു കൊണ്ടുപോകും .
വെളുപ്പിന്
5.30 ന് ഒരു യാത്ര പോകാൻ തയ്യാറായി ഉണർന്നിരുന്ന കുടുംബം വാഹനം ഇടിക്കുന്ന വലിയ ശബ്ദം കേട്ട് പുറത്തേക്ക് ഇറങ്ങി ഓടി .ഇളയ പുത്രൻ
സായം വിശ്വാസ്(12) പൊളിഞ്ഞ വീടിനടിയിൽ പെട്ടുപോയെങ്കിലും
പരിക്ക് ഏൽക്കാതെ രക്ഷപ്പെട്ടു .