കുത്തേറ്റ വീട്ടമ്മ മരിച്ച സംഭവം ;അതിർത്തി തർക്കമില്ല ;മാധ്യമങ്ങൾ വളച്ചൊടിച്ചു.

മാനസിക അസ്വാസ്ഥ്യം ഉള്ള വിജയകുമാരിയുടെ വീട്ടിൽ കയറി കമ്പ് കൊണ്ട് കഴുത്തിൽ കുത്തി
സംഭവ സ്ഥലത്തു ഒരു അതിർത്തി തർക്കവും ഉണ്ടായിട്ടില്ല .
തിരുവനന്തപുരം ;നെയ്യാറ്റിൻകര : യുവാക്കൾ കമ്പ് കുത്തിക്കയറ്റി കൊല്ലാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു. അതിയന്നൂർ, ശബരിമുട്ടത്തു ,മരുതംകോട് വാർഡിൽ വിജയകുമാരി (48 )യാണ് കൊല്ലപ്പെട്ടത്. ഞായറാഴ‌്‌ച രാത്രി എട്ട് മണിയോടെയാണ് സംഭവം. അയൽവാസികളായ അനീഷ്, നിഖിൽ എന്നിവരാണ് പ്രതികൾ.ഇവരെ നെയ്യാറ്റിൻകര പോലീസ് അറസ്റ്റ് ചെയ്തു . അതീവ ഗുരുതരാവസ്ഥയിലായ വിജയകുമാരി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരവേയാണ് മരണപ്പെട്ടത്.
വിജയകുമാരി യുടെ വീടിനു സമീപം അനീഷ്, നിഖിൽ എന്നീ യുവാക്കളുടെ വസ്തുവിൽ ജെസിബി ഉപയോഗിച്ച് മണ്ണ് നിരത്തുന്നതിനിടെ വഴി വെട്ടുകയാണോ എന്ന് വിജയകുമാരി സംശയിച്ചിരുന്നു, വീട്ടിൽ നിന്ന് ഇവർ ഇതിനെതിരെ സംസാരിച്ചിരുന്നു.ഇത് ഇഷ്ടപ്പെടാതെ വന്നപ്പോൾ യുവാക്കളിരുവരും ഓണം കോട്ട് ,കരക്കത്തലപുത്തൻ വീട്ടിൽ കടന്നു കയറി റബ്ബറിന്റെ കമ്പുകൊണ്ട് കഴുത്തിൽ കുത്തുകയായിരുന്നു.മുറിവേറ്റ് അവശനിലയിലായ വിജയകുമാരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു .കുത്തിയ ശേഷം യുവാക്കൾ മുകളിലെ വഴിയിലൂടെ ഓടി ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു.
മരണപ്പെട്ട വിജയകുമാരിയുടെ മകൾ ശിവകല ,ഭർത്താവ് പരേതനായ അതിരുദ്ധൻ.വിജയകുമാരിയുടെ മരണത്തോടെ ശിവകല അനാഥയായി .അമ്മയുടെ മരണവർത്തയറിഞ്ഞു അവശ നിലയിലായ മകൾ ശിവകലയെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അമ്മക്ക് സുഖമില്ലാത്ത അവസ്ഥയിലും

പഠിത്തത്തിൽ ശശികല മികച്ച പ്രകടനം
കാഴ്ചവച്ചിരുന്നു .sslc ,പ്ലസ്ടു ,പോളിടെക്നീക് , എന്നീ മേഖലയിലെല്ലാം
മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു .ശശികല യുടെ പഠനത്തിന് സർക്കാരോ നാട്ടുകാരോ സഹായിച്ചില്ലെങ്കിൽ
വിദ്യാർഥിയുടെ ജീവിതം ഇരുളടഞ്ഞതാകും .