കാറിൽ ചാരിയ നരുന്തിനെ ചവുട്ടിയ കാപാലികനെ രക്ഷിക്കാൻ പോലീസ് വിഷയം വയറലായി ;സഹായിച്ച സിപിഎം വെട്ടിലായി തുടർന്ന് അറസ്റ്റ്

കാറിൽ ചാരിയ നരുന്തിനെ ചവുട്ടിയ കാപാലികനെ രക്ഷിക്കാൻ പോലീസ്
വിഷയം വയറലായി ;സഹായിച്ച സിപിഎം വെട്ടിലായി തുടർന്ന് അറസ്റ്റ്

തലയ്ക്ക് ഇടിച്ചു, ചവിട്ടി, നരഹത്യാശ്രമം’: കുട്ടിയെ മർദിച്ച പ്രതി പൊന്ന്യം പാലം സ്വദേശി ഷിഹാദ് നെ റിമാൻഡ് ചെയ്തു


തലശ്ശേരി ; നിർത്തിയിട്ടിരുന്ന കാറിൽ ചാരിനിന്നതിനു പിഞ്ചുബാലനെ ക്രൂരമായി മർദിച്ച കേസിൽ അറസ്റ്റിലായ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതി മുഹമ്മദ് ഷിഹാദിന്റെ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും. നരഹത്യാശ്രമമാണ് നടന്നതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പ്രതി കുട്ടിയുടെ തലയ്ക്ക് ഇടിക്കുകയും ചവിട്ടുകയും ചെയ്തതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.ആദ്യം പോലീസ് ഉരുണ്ടു കളിച്ചു .സമ്മർദത്തിനൊടുവിലായിരുന്നു അറസ്റ്റ് .

കേരളത്തിൽ ജോലിക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ കുട്ടിയായ ഗണേഷിനാണുകഴിഞ്ഞ ദിവസം  മർദനമേറ്റത്. വ്യാഴാഴ്ച രാത്രി എട്ടരയോടെ തലശ്ശേരി പഴയ ബസ് സ്റ്റാൻഡ് പരിസരത്തായിരുന്നു സംഭവം. കൗതുകം തോന്നി വെറുതെ കാറിൽ ചാരി നിൽക്കുകയായിരുന്നു കുട്ടി.ക്രൂരനായ പ്രതി
കുട്ടിയെ മർദിക്കുകയും നടുവിനു ചവിട്ടുകയും ചെയ്തു. ഇതിന്റെ വിഡിയോവയറലായി . താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ നടുവിനു സാരമായ പരുക്കേറ്റതായാണ് റിപ്പോർട്ട്. സംഭവം കണ്ട് നാട്ടുകാർ ഇടപെട്ടു. ഒരു അഭിഭാഷകനാണ് ഇക്കാര്യം പൊലീസ് സ്റ്റേഷനിൽ വിളിച്ച് അറിയിച്ചത്.




 

Previous Post Next Post