നാലു കിലോ കഞ്ചാവ് കടത്തിയ മൂവർ സംഗം കുടുങ്ങി ; കഞ്ചാവിന്റെ ഉറവിടം കണ്ടെത്തും

നാലു കിലോ കഞ്ചാവ് കടത്തിയ മൂവർ സംഗം  കുടുങ്ങി ;
കഞ്ചാവിന്റെ ഉറവിടം കണ്ടെത്തും.


തിരുവനന്തപുരം : വിജയവാഡയിൽ നിന്നും തിരുവനന്തപുരത്ത് കൊണ്ടുവന്ന 4kg കഞ്ചാവുമായി പ്രതികളെ പിടികൂടിയതായി GPയും സിറ്റി പോലീസ് കമ്മിഷണറുമായ സ്പർജൻ കുമാര് അറിയിച്ചു. ന്നൂര് വില്ലേജിൽ പാലോട് പെരിങ്ങമ്മല പഞ്ചായത്ത് ജംഗ്ഷൻ എഎസ്എം മൻസിൽ ഷംസീർ മകൻ മുഹമ്മദ് SM വയസ്സ് 22, കൊല്ലം താലൂക്കിൽ ചിറക്കര - വില്ലേജിൽ പാരിപ്പള്ളി പുത്തൻകുളം നന്ദഭവനിൽ ബാബു മകൻ നന്ദു വയസ്സ് 28, നെയ്യാറ്റിൻകര താലൂക്കിൽ ആനപ്പാറ വില്ലേജിൽ വെള്ളം കലാ വാർഡില് ശാന്തതലയ്ക്കൽ പുത്തൻവീട്ടിൽ ബിജുകുമാർ മകൻ ബിബിൻ വയസ്സ് 26 എന്നിവരെയാണ് നേമം പോലിസ് പിടികൂടിയത്.

സം തിരുവനന്തപുരം-SAGOC ടീം അംഗങ്ങൾ തമ്പാനൂർ പോലീസ് സ്റ്റേഷനിലെ മോഷണക്കേസിലെ പ്രതിയായ നന്ദുവിനെ പിൻതുടർന്ന് വരികയും പ്രതി സഞ്ചരിച്ച വാഹനം നേമത്തു വച്ച് തടയുകയും തുടർന്ന് ഹൈവേയിൽ ട്രാഫിക് ബ്ലോക്ക് കൂടുതലായതിനാൽ വാഹനവും - വാഹനത്തിൽ ഉണ്ടായിരുന്ന ആളുകളെയും പോലിസ് സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തു. നേമം പോലിസ് വാഹനം പരിശോധിച്ചപ്പോഴാണ് 4kg കഞ്ചാവ് വാഹനത്തിൽ ഉണ്ടെന്ന് മനസിലായത് നന്ദു മുൻപും കഞ്ചാവു കേസിൽ കൊല്ലത്ത് അറസ്റ്റിലായിട്ടുണ്ട്. കൂടാതെ കൊലക്കേസിലും പ്രതിയാണ്. മുഹമ്മദ് പാലോട് അടിപിടിക്കേസിൽ പ്രതിയാണ്.ഫോർട്ട് ACP ഷാജിയുടെ നേതൃത്വത്തിൽ നേമം SHO രഗീഷ് കുമാർ, ടിമാരായ വിപിൻ, പ്രസാദ്, മധുമോഹൻ, CPO മാരായ സാജൻ, കണ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില് ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

 

Previous Post Next Post