സമുദായ സാമൂഹിക പ്രശ്നങ്ങളിൽ കെ എൽ സി എ ഇടപെടണം :വിൻസെന്റ് സാമൂവൽ പിതാവ്


 സമുദായ സാമൂഹിക പ്രശ്നങ്ങളിൽ കെ എൽ സി എ ഇടപെടണം :വിൻസെന്റ് സാമൂവൽ പിതാവ്

🟡🔵
നെയ്യാറ്റിൻകര :കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കെ എൽ സി എ  നെയ്യാറ്റിൻകര രൂപത സമിതി സംഘടിപ്പിച്ച *സുവർണ്ണദീപ്തി സംഗമം സാംസ്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനകർമ്മം നെയ്യാറ്റിൻകര രൂപത മെത്രാൻ റൈറ്റ് റവ ഡോ വിൻസെന്റ് സാമൂവൽ പിതാവ് നിർവഹിച്ചു.. സമുദായിക സാമൂഹിക വിദ്യാഭ്യാസ പ്രശ്നങ്ങൾ പഠിക്കുവാനും പരിഹരിക്കുവാനും പ്രതിജ്ഞാബദ്ധരാകണം കെഎൽ സി എ.. സംഘടനയുടെ നേതാക്കൾ രാജ്യത്തിന്റെ നിയമ സംവിധാനങ്ങൾ പഠിക്കാൻ തയ്യാറാവണമെന്നും സഭയും സമുദായവും ഒന്നിച്ചുള്ള പ്രവർത്തനമാണ് നടത്തേണ്ടതെന്ന് പിതാവ് പറഞ്ഞു.രൂപത പ്രസിഡന്റ്‌ ശ്രീ ആൽഫ്രഡ്‌ വിൽ‌സൺ ഡി അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ശ്രീ വികാസ് കുമാർ എൻ വി സ്വാഗതം ആശംസിച്ചു. പ്രസ്തുത സമ്മേളനത്തിൽ മോൻസിഞ്ഞോർ ജി ക്രിസ്തുദാസ് അനുഗ്രഹ പ്രഭാഷണം നടത്തി ശ്രീ വിൻസെന്റ് MLA മുഖ്യ അതിഥി ആയിരുന്നു.. സംസ്ഥാന പ്രസിഡന്റ്‌ ശ്രീ ആന്റണി നോറോണ മുഖ്യ പ്രഭാഷണം നടത്തി മോൻസിഞ്ഞോർ വി പി ജോസ് മുഖ്യ സന്ദേശം നടത്തി, സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ അഡ്വ ഷെറി ജെ തോമസ്, ഫാ അനിൽകുമാർ, ശ്രീ പോൾ പി ആർ, സന്തോഷ്‌ എസ് ആർ തുടങ്ങിയവർ ഇന്ന് വൈകുന്നേരം നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ സംസാരിച്ചു. സുവർണ്ണ ദീപ്തി സംഗമത്തിന്റെ രാവിലെ നടന്ന ഉദ്ഘാടന സമ്മേളനം
 നെയ്യാറ്റിൻകര MLA ശ്രീ കെ ആൻസലൻ നിർവഹിച്ചു. മോൻസിഞ്ഞോർ ഡോ. ഡി. സെൽവരാജൻ അനുഗ്രഹപ്രഭാഷണം നടത്തി, രൂപത വൈസ് പ്രസിഡന്റ്‌ ശ്രീമതി അനിത സി ടി അധ്യക്ഷ വഹിച്ച സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി adv ഷെറി ജെ തോമസ് വിഷയവതരണം നടത്തി,രൂപത ചാൻസിലർ.. റവ ഫാ ഡോ ജോസ് രാഫേൽ മുഖ്യ സന്ദേശം നൽകി, സംസ്ഥാന സെക്രട്ടറി ശ്രീ ബിജു ജോസി , രൂപത  വൈസ് പ്രസിഡന്റ്‌ ശ്രീ എം. എം. അഗസ്റ്റിൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സംസ്ഥാന പ്രസിഡന്റ്‌ ശ്രീ. ആന്റണി നോറോണ, ഫാ അനിൽകുമാർ എസ് എം, ശ്രീ ആൽഫ്രഡ്‌ വിൽ‌സൺ ഡി, ശ്രീ വികാസ് കുമാർ എൻ വി, ട്രെഷറർ ശ്രീ രാജേന്ദ്രൻ ജെ എന്നിവർ സന്നിഹിതരായി... രൂപത സെക്രട്ടറി ശ്രീ ജയപ്രകാശ് ഡി ജി സ്വാഗതവും വൈസ് പ്രസിഡന്റ്‌ ശ്രീ അഗസ്റ്റിൻ ജെ നന്ദിയും. അർപ്പിച്ചു...
ശ്രീ സുനിൽരാജ്, ശ്രീ വിപിൻരാജ്, adv മഞ്ജു, ജി കിരൺകുമാർ, ജോസ് ജെ ആർ, ബിനിൽകുമാർ, അജയൻ അമലാരാജ്, അനിൽജോസ് ഡി ജി, സിൽവസ്റ്റർ, ഫെലിക്സ്, സുരേന്ദ്രൻ സി, വിജയകുമാർ, അഡ്വ രാജു, സദാനന്ദൻ, സഹായദാസ്... തുടങ്ങിയ നേതാക്കൾ പങ്കെടുത്തു
Previous Post Next Post