സ്ഥിരം കുറ്റവാളികൾ ഗുണ്ടാനിയമപ്രകാരം അറസ്റ്റിൽ


 തിരുവനന്തപുരം: വധശ്രമക്കേസുൾപ്പെടെ നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതിയെ മൂന്നാം തവണയും ഗുണ്ടാ നിയമ പ്രകാരം കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനായി പിടികൂടിയതായി ഐജിപിയും സിറ്റി പോലീസ് കമ്മീഷണറുമായ ജി. സ്പർജൻ കുമാർ അറിയിച്ചു. നേമം പഴയ കാരക്കാ മണ്ഡപം വേലിക്കകം പൊറ്റവിള വീട്ടിൽ തൗഫീർ (31) നെയാണ് നേമം പോലീസ് അറസ്റ്റ് ചെയ്തത്.


അടിപിടി, കഞ്ചാവ് കേസ്സ് തുടങ്ങി

വധശ്രമം, പത്തൊൻപതോളം കേസ്സുകളിലെ പ്രതിയായ തൗഫീർ മുൻപ് രണ്ട് തവണ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം (കാപ്പ നിയമം) പിടിയിലായി ഒന്നര വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. രണ്ട് തവണ കരുതൽ തടങ്കൽ ശിക്ഷ കഴിഞ്ഞിറങ്ങിയ ഇയാൾ വെള്ളയാണി ക്ഷേത്രത്തിന് സമീപമുള്ള സ്കൂളിനടുത്ത് വെച്ച് ആട്ടോറിക്ഷയിൽ സഞ്ചരിച്ചു വരുകയായിരുന്ന കാരക്കാ മണ്ഡപം സ്വദേശിയെയും മകളെയും തൗഫീർ (31) ആട്ടോ റിക്ഷയിൽ നിന്നും വലിച്ചിറക്കി കൈയിൽ കരുതിയിരുന്ന ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമിച്ച കേസ്സിൽ അറസ്റ്റിലായിരുന്നു. വീണ്ടും ക്രിമിനൽ കേസിലുൾപ്പെട്ടതിനെ തുടർന്ന് ഇയാളെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അജിത് കുമാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടർ ഇയാൾക്കെതിരെ കരുതൽ തടങ്കലിനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അജിത് കുമാറിന്റെ നിർദേശാനുസരണം നേമം എസ്.എച്ച്. ഒ രഗീഷ് കുമാർ, എസ്.ഐമാരായ വിപിൻ, പ്രസാദ്, രാജേഷ്, എസ്.സി.പി. ഒ ശരത് ചന്ദ്രൻ, സി.പി.ഒമാരായ ഉണ്ണികൃഷ്ണൻ, ശ്രീലാൽ, രാജശേഖരൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
Previous Post Next Post